കുടമാളൂരിൽ ഇന്ന് ദിവ്യകാരുണ്യ ആരാധന
Friday, September 13, 2019 12:14 AM IST
കു​ട​മാ​ളൂ​ർ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ന്നു​വ​രു​ന്ന ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന​യും വ​ച​ന​പ്ര​ഘോ​ഷ​ണ​വും ഇ​ന്നു രാ​വി​ലെ പ​ത്തി​ന് ജ​പ​മാ​ല​യോ​ടെ ആ​രം​ഭി​ക്കും. 11-നു ​വി​ശു​ദ്ധ​ കു​ർ​ബാ​ന, 12-ന് ​വ​ച​ന​പ്ര​ഘോ​ഷ​ണം: റ​വ.​ഡോ.​മാ​ണി പു​തി​യി​ടം, ഒ​ന്നി​ന് ദി​വ്യ​കാ​രു​ണ്യാ​രാ​ധ​ന: ഫാ. ​ജേ​ക്ക​ബ് ചാ​ക്കാ​ത്ര. തു​ട​ർ​ന്ന് നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം.
വി​കാ​രി റ​വ.​ഡോ.​മാ​ണി പു​തി​യി​ടം, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​മി​ന്‍റോ മൂ​ന്നു​പ​റ​യി​ൽ, ഫാ.​അ​നൂ​പ് വ​ലി​യ​പ​റ​ന്പി​ൽ, കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ർ​ജ്കു​ട്ടി തെ​ങ്ങും​മൂ​ട്ടി​ൽ, സി​റി​യ​ക് ജോ​ർ​ജ് പാ​ലാം​ത​ട്ടേ​ൽ, വി.​ജെ.​ജോ​സ​ഫ് വേ​ളാ​ശേ​രി​ൽ, സാ​ബു വ​ർ​ഗീ​സ് മ​റ്റ​ത്തി​ൽ, സോ​ഷ്യ​ൽ​സ​ർ​വീ​സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മാ​ത്യൂ​സ് മു​ട്ട​ത്തു​പാ​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പി​ആ​ർ​ഒ അ​ഡ്വ. സ​ണ്ണി ചാ​ത്തു​കു​ളം അ​റി​യി​ച്ചു.

ഏ​ക​ദി​ന ക​ൺ​വ​ൻ​ഷ​ൻ

വി​​ല്ലൂ​​ന്നി: വി​​ല്ലൂ​​ന്നി സേ​വ്യേ​ഴ്സ് പ​ള്ളി​യി​ൽ ​ഏ​​ക​​ദി​​ന ക​​ൺ​​വ​​ൻ​​ഷ​​ൻ ഇ​ന്നു 10 ​മു​​ത​​ൽ 1.30 വ​​രെ ന​​ട​​ക്കും. ജ​​പ​​മാ​​ല, വ​​ച​​ന പ്ര​​ഘോ​​ഷ​​ണം, വി​ശു​ദ്ധ ​കു​​ർ​​ബാ​​ന, ആ​​രാ​​ധ​​ന എ​​ന്നി​​വ ഉ​​ണ്ടാ​കും. ഫാ.​​മാ​​ത്യു താ​​ന്നി​​യ​​ത്ത്, ഫാ. ​തോ​​മ​​സ് വേ​​ങ്ങാ​​ശേ​​രി, ജോ​​ജി പോ​​ത്താ​​ലി, രാ​​ജു പോ​ത്താ​​ലി, ജോ​​സ് തൈ​​പ്പ​​റ​​മ്പി​​ൻ, ജോ​​ളി​ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ​ന​ൽ​കും.