സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ സ്ഥാ​​പ​​ക ദി​​നാ​​ച​​ര​​ണം നടത്തി
Sunday, September 15, 2019 1:01 AM IST
കോ​​ട്ട​​യം: കോ​​ട്ട​​യം സോ​​ഷ്യ​​ൽ സ​​ർ​​വീ​​സ് സൊ​​സൈ​​റ്റി​​യു​​ടെ 56-ാമ​​ത് സ്ഥാ​​പ​​ക ദി​​നാ​​ച​​ര​​ണം ന​​ട​​ത്തി. 1964 സെ​​പ്റ്റം​​ബ​​ർ 14നാ​​ണ് സൊ​​സൈ​​റ്റീസ് ര​​ജി​​സ്ട്രേ​​ഷ​​ൻ നി​​യ​​മ​പ്ര​​കാ​​രം ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് കെ​എ​സ്എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ച​​ത്. മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ ദീ​​ർ​​ഘ വീ​​ക്ഷ​​ണ​​ത്തോ​​ടെ​​യു​​ള്ള ചു​​വ​​ടു​​വ​​യ്പ്പി​​ലൂ​​ടെ​​യാ​​യി​​രു​​ന്നു കെ​എ​​സ്എ​​സ്എ​​സ് സ്ഥാ​​പി​​ത​​മാ​​യ​​ത്.

മാ​​ർ കു​​ര്യാ​​ക്കോ​​സ് കു​​ന്ന​​ശേ​​രി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത മെ​​ത്രാ​​പ്പോ​​ലി​​ത്ത മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​യു​​ടെ​​യും മാ​​ർ​​ഗ നി​​ർ​​ദേ​ശ​​ങ്ങ​​ളി​​ലൂ​​ടെ​​യും കാ​​ലാ​​നു​​സൃ​​ത​​മാ​​യ ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​ത്തി​​ലൂ​​ടെ​​യും കേ​​ര​​ള​​ത്തി​​ലെ ത​​ന്നെ അ​​റി​​യ​​പ്പെ​​ടു​​ന്ന സ​​ന്ന​​ദ്ധ സേ​​വ​​ന വി​​ഭാ​​ഗ​​മാ​​യി മാ​​റു​​വാ​​ൻ കെ​എ​സ്എ​​സ്എ​​സി​​ന് സാ​​ധി​​ച്ചു. ഇ​​ന്ന് മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ അ​​ഞ്ച് ജി​​ല്ല​​ക​​ളാ​​യ കോ​​ട്ട​​യം, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട, എ​​റ​​ണാ​​കു​​ളം എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലാ​​യി സ്വാ​​ശ്ര​​യ സം​​ഘ​​ങ്ങ​​ളി​​ലൂ​​ടെ കെ​എ​സ്എ​​സ്എ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​മ​​ഗ്ര​​വി​​ക​​സ​​ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​പ്പി​​ലാ​​ക്കി വ​​രു​​ന്നു.

56-ാമ​​ത് സ്ഥാ​​പ​​ക ദി​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് ആ​​സ്ഥാ​​ന​​മാ​​യ തെ​​ള്ള​​കം ചൈ​​ത​​ന്യ​​യി​​ൽ ന​​ട​​ത്ത​​പ്പെ​​ട്ട പ​​താ​​ക ഉ​​യ​​ർ​​ത്ത​​ൽ എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​സു​​നി​​ൽ പെ​​രു​​മാ​​നൂ​​ർ നി​​ർ​​വ​​ഹി​​ച്ചു. അ​​സി​​സ്റ്റ​​ന്‍റ് ഡ​​യ​​റ​​ക്ട​​ർ ഫാ. ​​മാ​​ത്യൂ​​സ് വ​​ലി​​യ​​പു​​ത്ത​​ൻ​​പു​​ര​​യി​​ൽ, സ്റ്റാ​​ഫ് അം​​ഗ​​ങ്ങ​​ൾ, കോ​-​ഒാ​ർ​​ഡി​​നേ​​റ്റേ​​ഴ്സ്, അ​​നി​​മേ​​റ്റേ​​ഴ്സ്, ഫ്ര​​ണ്ട്സ് ടീം ​​അം​​ഗ​​ങ്ങ​​ൾ എ​​ന്നി​​വ​​ർ സ​​ന്നി​​ഹി​​ത​​രാ​​യി​​രു​​ന്നു.