അ​​യ്യ​​ങ്കാ​​ളി ജ​ന്മ​ദി​​നാ​​ഘോ​​ഷം
Tuesday, September 17, 2019 11:57 PM IST
പെ​​രു​​വ: കെ​​പി​​എം​​എ​​സ് 1564-ാം ന​​ന്പ​​ർ കീ​​ഴൂ​​ർ ശാ​​ഖ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​യ്യ​​ങ്കാ​​ളി ജ​ന്മ​ദി​​നാ​​ഘോ​​ഷം ന​​ട​​ത്തി. ശാ​​ഖാ പ്ര​​സി​​ഡ​​ന്‍റ് ശ​​ശി ക​​ള​​രി​​ക്ക​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യൂ​​ണി​​യ​​ൻ ഖ​​ജാ​​ൻ​​ജി അ​​ജീ​​ഷ് പെ​​രു​​വ ജ​ന്മ​ദി​​ന​സ​​ന്ദേ​​ശം ന​​ൽ​​കി. എ​​സ്എ​​സ്എ​​ൽ​​സി പ​​രീ​​ക്ഷ​​യി​​ൽ ഉ​​ന്ന​​ത ​വി​​ജ​​യം നേ​​ടി​​യ അ​​ന​​ഘ മോ​​ഹ​​ൻ​​ദാ​​സി​​നെ​​യും മു​​തി​​ർ​​ന്ന അം​​ഗം പെ​​ണ്ണ​​മ്മ നാ​​രാ​​യ​​ണ​​നെ​​യും ആ​​ദ​​രി​​ച്ചു. സി.​​കെ. ബി​​ജു, രാ​​ജ​​ൻ കീ​​ഴൂ​​ർ, രാ​​ജു പെ​​രി​​യാ​​കു​​ള​​ങ്ങ​​ര, ക​​വി​​താ സു​​നി​​ൽ, ആ​​ശാ ബി​​ജു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

​പ്ര​​ഫ. സൈ​​മ​​ണ്‍ ഡൂ​​റിം​ഗി​ന്‍റെ പ്ര​​ഭാ​​ഷ​​ണം നാ​​ളെ

അ​​തി​​ര​​ന്പു​​ഴ: ക​​ൾ​​ച്ച​​റ​​ൽ തി​​യ​​റി, പോ​​സ്റ്റ് കൊ​​ളോ​​ണി​​യ​​ലി​​സം, സെ​​ക്യു​​ല​​റി​​സം എ​​ന്നീ മേ​​ഖ​​ല​​ക​​ളി​​ലെ പ്ര​​ശ​​സ്ത ചി​​ന്ത​​ക​​ൻ പ്ര​​ഫ. സൈ​​മ​​ണ്‍ ഡൂ​​റിം​​ഗ് നാ​​ളെ എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ജ്ഞാ​​ന പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.

രാ​​വി​​ലെ 10.30ന് ​​സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സി​​ൽ “എ ​​സെ​​ക്ക​​ന്‍റ് സെ​​ക്യു​​ല​​റൈ​​സേ​​ഷ​​ൻ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ലാ​​ണ് പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക. സ്കൂ​​ൾ ഓ​​ഫ് ലെ​​റ്റേ​​ഴ്സും സം​​സ്ഥാ​​ന ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ കൗ​​ണ്‍​സി​​ലും സം​​യു​​ക്ത​​മാ​​യാ​​ണ് പ്ര​​ഭാ​​ഷ​​ണ പ​​രി​​പാ​​ടി സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​ത്.മെ​​ൽ​​ബ​​ണ്‍, ഓ​​ക്ല​​ൻ​​ഡ്, യൂ​​സി ബെ​​ർ​​ക്ലി, ജോ​​ണ്‍ ഹോ​​ക്കിം​​ഗ്സ്, ക്യൂ​​ൻ​​സ്ല​​ന്‍റ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന പ്രൊ​​ഫ സൈ​​മ​​ണ്‍ ഡൂ​​റിം​ഗ് ’ദ ​​ക​​ൾ​​ച്ച​​റ​​ൽ സ്റ്റ​​ഡീ​​സ് റീ​​ഡ​​ർ’ അ​​ട​​ക്കം നി​​ര​​വ​​ധി പ്ര​​ശ​​സ്ത പു​​സ്ത​​ക​​ങ്ങ​​ൾ ര​​ചി​​ച്ചി​​ട്ടു​​ണ്ട്. ഡോ. ​​കെ.​​എം. കൃ​​ഷ്ണ​​ൻ പ്ര​​സം​​ഗി​​ക്കും.