പ്രഫ. മഞ്ജു മാത്യൂസ് സ്മാരക പ്രഭാഷണം നടത്തി
Thursday, September 19, 2019 11:21 PM IST
കോ​ട്ട​യം: ബ​സേ​ലി​യ​സ് കോ​ള​ജ് ഇം​ഗ്ലീ​ഷ് വി​ഭാ​ഗം ന​ട​ത്തി​യ
13-ാമ​ത് പ്ര​ഫ. മ​ഞ്ജു മാ​ത്യൂ​സ് സ്മാ​ര​ക പ്ര​ഭാ​ഷ​ണം ന​ട​നും സം​വി​ധാ​യ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ മ​ധു​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​ബി​ജു തോ​മ​സ്, വ​കു​പ്പ് മേ​ധാ​വി ഡോ. ​ജ്യോ​തി മോ​ൾ, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. മ​നോ​ജ് നാ​രാ​യ​ണ​ൻ, പ്ര​ഫ. മീ​ര എ​ലി​സ​ബ​ത്ത്, പ്ര​ഫ. അ​ന്ന ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​​ഞ്ഞ​​പ്പി​​ത്തം സ്ഥി​​രീക​​രി​​ച്ചു

കൂ​​രോ​​പ്പ​​ട: പ​​ങ്ങ​​ട ഭാ​​ഗ​​ത്തു മ​​ഞ്ഞ​​പ്പി​​ത്ത​​രോ​​ഗം സ്ഥി​​രീക​​രി​​ച്ചു. 14 പേ​​ര് മ​​ഞ്ഞ​​പ്പി​​ത്ത രോ​​ഗ​​ത്തി​​നു ചി​​കി​​ത്സ​​തേ​​ടി. പാ​​ന്പാ​​ടി പ​​ഞ്ചാ​​യ​​ത്തിൽ ഒ​​രാ​​ൾ​​ക്കും ഒ​​രു വി​​ദ്യാ​​ർ​​ഥി​​ക്കും മ​​ഞ്ഞ​​പ്പി​​ത്തം ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ര​​ണ്ടു പ​​ഞ്ചാ​​യ​​ത്തി​​ലും ആ​​രോ​​ഗ്യ​​വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​രോ​​ധ​​പ്ര​​വ​​ർ​​ത്ത​​നം തു​​ട​​ങ്ങി.