വോ​​ട്ടിം​​ഗ് വി​​വ​​ര​​ങ്ങ​​ൾ വേ​​ഗ​​ത്തി​​ൽ ക്രോ​​ഡീ​​ക​​രി​​ക്കാ​​ൻ മൊ​​ബൈ​​ൽ ആ​​പ്
Sunday, September 22, 2019 9:59 PM IST
പാ​​ലാ: വോ​​ട്ടിം​​ഗ് പു​​രോ​​ഗ​​തി​​യും പോ​​ളിം​​ഗ് ബൂ​​ത്തു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള മ​​റ്റു വി​​വ​​ര​​ങ്ങ​​ളും പോ​​ൾ മാ​​നേ​​ജ​​ർ മൊ​​ബൈ​​ൽ ആ​​പ്ലി​​ക്കേ​​ഷ​​ൻ വ​​ഴി തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ചു​​മ​​ത​​ല​​യു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്ക് ല​​ഭി​​ക്കും. നാ​​ഷ​​ണ​​ൽ ഇ​​ൻ​​ഫ​​ർ​​മാ​​റ്റി​​ക് സെ​​ന്‍റ​​റി​​ന്‍റെ (എ​​ൻ​​ഐ​​സി) ആ​​പ്ലി​​ക്കേ​​ഷ​​ൻ എ​​ല്ലാ പ്രി​​സൈ​​ഡിം​​ഗ് ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ​​യും മൊ​​ബൈ​​ൽ ഫോ​​ണി​​ൽ ഇ​​ൻ​​സ്റ്റാ​​ൾ ചെ​​യ്തി​​ട്ടു​​ണ്ട്.
വി​​ത​​ര​​ണ കേ​​ന്ദ്ര​​ത്തി​​ൽ​​നി​​ന്ന് പോ​​ളിം​​ഗി​​നാ​​യി പു​​റ​​പ്പെ​​ടു​​ന്ന​​തു മു​​ത​​ൽ വോ​​ട്ടെ​​ടു​​പ്പ് പൂ​​ർ​​ത്തി​​യാ​​ക്കി വോ​​ട്ടിം​​ഗ് സാ​​മ​​ഗ്രി​​ക​​ളു​​മാ​​യി വി​​ത​​ര​​ണ കേ​​ന്ദ്ര​​ത്തി​​ൽ തി​​രി​​ച്ചെ​​ത്തു​​ന്ന​​തു​​വ​​രെ​​യു​​ള്ള വി​​വ​​ര​​ങ്ങ​​ളാ​​ണ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ന​​ൽ​​കേ​​ണ്ട​​ത്. രാ​​വി​​ലെ വോ​​ട്ടിം​​ഗ് ആ​​രം​​ഭി​​ക്കു​​ന്പോ​​ൾ മു​​ത​​ൽ വോ​​ട്ടിം​​ഗ് നി​​ല സം​​ബ​​ന്ധി​​ച്ച വി​​ശ​​ദാം​​ശ​​ങ്ങ​​ൾ അ​​പ്ഡേ​​റ്റ് ചെ​​യ്യും. ഈ ​​വി​​വ​​ര​​ങ്ങ​​ൾ ചീ​​ഫ് ഇ​​ല​​ക്ട​​റ​​ൽ ഓ​​ഫീ​​സ​​ർ, ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​ർ, വ​​ര​​ണാ​​ധി​​കാ​​രി, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഡെ​​പ്യൂ​​ട്ടി ക​​ള​​ക്ട​​ർ എ​​ന്നി​​വ​​രു​​ടെ കം​​പ്യൂ​​ട്ട​​റു​​ക​​ളി​​ൽ ല​​ഭി​​ക്ക​​ത്ത​​ക്ക​​വി​​ധ​​മാ​​ണ് ക്ര​​മീ​​ക​​ര​​ണം.
വോ​​ട്ടു ചെ​​യ്ത സ്ത്രീ​​ക​​ളു​​ടെ​​യും പു​​രു​​ഷ​​ൻ​​മാ​​രു​​ടെ​​യും എ​​ണ്ണം വേ​​ർ​​തി​​രി​​ച്ച​​റി​​യാ​​നാ​​കും. പോ​​ളിം​​ഗ് ത​​ട​​സ​​പ്പെ​​ടു​​ന്ന സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​യാ​​ൽ വി​​വ​​രം അ​​റി​​യി​​ക്കു​​ന്ന​​തി​​നു​​ള്ള എ​​സ്ഒ​​എ​​സ് സം​​വി​​ധാ​​ന​​വും ആ​​പ്പി​​ലു​​ണ്ട്. ക്ര​​മ​​സ​​മാ​​ധാ​​ന പ്ര​​ശ്നം, വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ൾ​​ക്കു​​ണ്ടാ​​കു​​ന്ന ത​​ക​​രാ​​റു​​ക​​ൾ, വൈ​​ദ്യു​​തി ത​​ട​​സം തു​​ട​​ങ്ങി​​യ​​വ​​യും അ​​റി​​യി​​ക്കാ​​നാ​​കും.