ബേ​​ക്ക​​ർ ജം​​ഗ്ഷ​​ൻ മ​നോ​ഹ​ര​മാ​ക്കി ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക​​ൾ
Sunday, October 13, 2019 10:57 PM IST
കോ​​ട്ട​​യം: ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലെ മീ​​ഡി​​യ​​നി​​ൽ മ​​നോ​​ഹ​​ര​​മാ​​യ പൂ​​ന്തോ​​ട്ടം ഒ​​രു​​ക്കി ചു​​മ​​ട്ടു​​തൊ​​ഴി​​ലാ​​ളി​​ക​​ൾ. ജം​​ഗ്ഷ​​നി​​ലെ ട്രാ​​ഫി​​ക് ഐ​​ല​​ന്‍റി​​നോ​​ടു​​ചേ​​ർ​​ന്നു​​ള്ള മീ​​ഡി​​യ​​നി​​ലാ​​ണ് ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ൾ പൂ​​ന്തോ​​ട്ടം ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 30 വ​​ർ​​ഷ​​മാ​​യി ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ൽ ചു​​മ​​ട്ടു തൊ​​ഴി​​ലാ​​ളി​​ക​​ളാ​​യി ജോ​​ലി നോ​​ക്കി വ​​രു​​ന്ന അ​​നി​​ൽ, രാ​​ധാ​​കൃ​​ഷ്ണ​​ൻ, പീ​​റ്റ​​ർ, ജീ​​ദാ​​സ്, മ​​നോ​​ജ്, ജ​​യ​​കു​​മാ​​ർ എ​​ന്നീ ആ​​റു പേ​​രാ​​ണ് മീ​​ഡി​​യ​​ൻ മ​​നോ​​ഹ​​ര​​മാ​​യ ഉ​​ദ്യാ​​ന​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പു​​ല്ലു​​പി​​ടി​​ച്ച് കി​​ട​​ന്നി​​രു​​ന്ന മീ​​ഡി​​യ​​ൻ വൃ​​ത്തി​​യാ​​ക്കി​​യ​​തി​​നു​ശേ​​ഷം വി​​വി​​ധ​​ത​​രം ചെ​​ടി​​ക​​ളു​​ടെ വി​​ത്തും തൈ​​ക​​ളും ന​​ടു​​ക​​യാ​​യി​​രു​​ന്നു. രാ​​വി​​ലെ ആ​​റി​​ന് ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലെ​​ത്തു​​ന്ന ഈ ​​തൊ​​ഴി​​ലാ​​ളി​​ക​​ൾ വൈ​​കു​​ന്നേ​​രം ആ​​റി​​നാ​​ണ് തി​​രി​​ച്ചു പോ​​കു​​ന്ന​​ത്.

ജോ​​ലി​​ക്ക​​ടി​​യി​​ൽ കി​​ട്ടു​​ന്ന സ​​മ​​യ​​മാ​​ണ് ഇ​​വ​​ർ പു​​ന്തോ​​ട്ട പ​​രി​​പാ​​ല​​ന​​ത്തി​​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത​​ത്. പൂ​​ന്തോ​​ട്ട​​ത്തി​​ലെ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ചെ​​ടി സൂ​​ര്യ​​കാ​​ന്തി​​യാ​​ണ്. ന​​മ്മു​​ടെ പ്ര​​ദേ​​ശ​​ത്ത് സാ​​ധാ​​ര​​ണ വ​​ള​​രാ​​റി​​ല്ലാ​​ത്ത സൂ​​ര്യ​​കാ​​ന്തി മ​​നോ​​ഹ​​ര​​മാ​​യി പൂ​​ത്തു​​ല​​ഞ്ഞു നി​​ൽ​​ക്കു​​ന്ന കാ​​ഴ്ച ബേ​​ക്ക​​ർ ജം​​ഗ്ഷ​​നി​​ലെ​​ത്തു​​ന്ന ആ​​രെ​​യും ആ​​ക​​ർ​​ഷി​​ക്കു​​ന്ന കാ​​ഴ്ച​​യാ​​ണ്. മാ​​ലി​​ന്യം നി​​ക്ഷേ​​പി​​ച്ചും പു​​ല്ലു​​ക​​യ​​റി​​യും നാ​​ശ​​മാ​​യി കി​​ട​​ന്നി​​രു​​ന്ന സ്ഥ​​ലം വൃ​​ത്തി​​യാ​​ക്കി മ​​നോ​​ഹ​​ര​​മാ​​യ പൂ​​ന്തോ​​ട്ടം നി​​ർ​​മി​​ച്ച​​തി​​ലൂ​​ടെ മാ​​ലി​​ന്യം വ​​ലി​​ച്ചെ​​റി​​യു​​ന്ന പൊ​​തു​​സ​​മൂ​​ഹ​​ത്തെ ബോ​​ധ​​വ​​ത്ക​​രി​​ക്കു​​ന്ന​​തി​​നും ത​​ങ്ങ​​ളാ​​ൽ ക​​ഴി​​യു​​ന്ന വി​​ധം ഒ​​രു മാ​​തൃ​​ക കാ​​ട്ടി​​കൊ​​ടു​​ക്കാ​​നു​​മാ​​ണ് പു​​ന്തോ​​ട്ട നി​​ർ​​മാ​​ണ​​ത്തി​​ലൂ​​ടെ ഉ​​ദ്ദേ​​ശി​​ച്ച​​തെ​​ന്ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ പ​​റ​​ഞ്ഞു.

മ​​റ്റു മീ​​ഡി​​യ​​നി​​ലും പൂ​​ന്തോ​​ട്ടം ഒ​​രു​​ക്കാ​​നു​​ള്ള പ്ലാ​​നി​​ലാ​​ണ് തൊ​​ഴി​​ലാ​​ളി​​ക​​ൾ. കേ​​ര​​ള സ്റ്റേ​​റ്റ് ഹെ​​ഡ് ലോ​​ഡ് ആ​​ൻ​​ഡ് ജ​​ന​​റ​​ൽ വ​​ർ​​ക്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സി​​ഐ​​ടി​​യു യൂ​​ണി​​യ​​നി​​ൽ അം​​ഗ​​ങ്ങ​​ളാ​​ണ് ആ​​റു​​പേ​​രും. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ മാ​​തൃ​​ക​​പ​​ര​​മാ​​യ പ്ര​​വ​​ർ​​ത്ത​​ന​​ത്തെ സി​​ഐ​​ടി​​യു ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് വി.​​പി. ഇ​​ബ്രാ​​ഹി​​മും സെ​​ക്ര​​ട്ട​​റി ടി.​​ആ​​ർ.​ ര​​ഘു​​നാ​​ഥ​​നും ഹെ​​ഡ് ലോ​​ഡ് ആ​​ൻ​​ഡ് ജ​​ന​​റ​​ൽ വ​​ർ​​ക്കേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി എം.​​എ​​ച്ച്. സ​​ലീ​​മും അ​​ഭി​​ന​​ന്ദി​​ച്ചു.