അ​ഖ​ണ്ഡ​ ജ​പ​മാ​ല രൂ​പ​താ​സ​മാ​പ​നം ളാ​ലം പ​ഴ​യ പ​ള്ളി​യി​ൽ നാ​ളെ
Monday, October 21, 2019 11:01 PM IST
പാ​ലാ: 2019 ഒ​ക്ടോ​ബ​ർ മാ​സം അ​സാ​ധാ​ര​ണ പ്രേ​ഷി​ത​മാ​സ​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്ര​ഖ്യാ​പ​ന​വും ജ​പ​മാ​ല മാ​സാ​ച​ര​ണ​വും പ്ര​മാ​ണി​ച്ച് പാ​ലാ രൂ​പ​ത ക​രി​സ്മാ​റ്റി​ക് ന​വീ​ക​ര​ണ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രൂ​പ​ത​യി​ലെ 17 ഫൊ​റോ​ന​ക​ളി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഏ​ക​ദി​ന അ​ഖ​ണ്ഡ​ജ​പ​മാ​ല നാ​ളെ സ​മാ​പി​ക്കും.

ഒ​ക്ടോ​ബ​ർ ഒ​ന്നി​നു പൂഞ്ഞാ​ർ ഫൊ​റോ​ന​യി​ൽ ആ​രം​ഭി​ച്ച അ​ഖ​ണ്ഡ​ജ​പ​മാ​ല നാ​ളെ പാ​ലാ​യി​ൽ ളാ​ലം സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സ​മാ​പി​ക്കും. രാ​വി​ലെ 6.30 നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടും ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടും കൂ​ടി അ​ഖ​ണ്ഡ​ജ​പ​മാ​ല ആ​രം​ഭി​ക്കും. പാ​ലാ രൂ​പ​ത ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​വി​ൻ​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന അ​ഖ​ണ്ഡ​ജ​പ​മാ​ല ഒ​ന്പ​തു വ​രെ പാ​ലാ സെ​ന്‍റ് തോ​മ​സ് ക​ത്തീ​ഡ്ര​ൽ, ഉ​രു​ളി​കു​ന്നം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക സ​മൂ​ഹ​വും ഒ​ന്പ​തു മു​ത​ൽ 10 വ​രെ അ​രു​ണാ​പു​രം സെ​ന്‍റ് തോ​മ​സ്, ളാ​ലം സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക സ​മൂ​ഹ​വും 10 മു​ത​ൽ 11 വ​രെ കി​ഴ​ത​ടി​യൂ​ർ സെ​ന്‍റ് ജോ​സ​ഫ്, നെ​ല്ലി​യാ​നി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ഇ​ട​വ​ക സ​മൂ​ഹ​വും 11 മു​ത​ൽ 12 വ​രെ പൂ​വ​ര​ണി സേ​ക്ര​ഡ് ഹാ​ർ​ട്ട്, തോ​ട​നാ​ൽ ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇ​ട​വ​ക സ​മൂ​ഹ​വും 12 മു​ത​ൽ ഒ​ന്നു വ​രെ കു​ട​ക്ക​ച്ചി​റ സെ​ന്‍റ് ജോ​സ​ഫ്, മൂ​ന്നാ​നി സെ​ന്‍റ് പോ​ൾ ഇ​ട​വ​ക സ​മൂ​ഹ​വും ഒ​ന്നു മു​ത​ൽ ര​ണ്ടു വ​രെ മു​ത്തോ​ലി സെ​ന്‍റ് ജോ​ർ​ജ്, മേ​വ​ട സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​മൂ​ഹ​വും ര​ണ്ടു മു​ത​ൽ മൂ​ന്നു വ​രെ പാ​ലാ​ക്കാ​ട് ചെ​റു​പു​ഷ്പം, പൈ​ങ്ങു​ളം സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​മൂ​ഹ​വും മൂ​ന്ന് മു​ത​ൽ നാ​ലു വ​രെ മീ​ന​ച്ചി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ്, വ​ല​വൂ​ർ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക സ​മൂ​ഹ​വും നാ​ലു മു​ത​ൽ അ​ഞ്ചു വ​രെ ളാ​ലം സെ​ന്‍റ് മേ​രീ​സ്, മു​ണ്ടു​പാ​ലം സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക സ​മൂ​ഹ​വും ജ​പ​മാ​ല ന​യി​ക്കും.
വൈ​കു​ന്നേ​രം 5.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യോ​ടെ അ​ഖ​ണ്ഡ​ ജ​പ​മാ​ല സ​മാ​പി​ക്കും.

ഫാ. ​തോ​മ​സ് മ​ണ്ണൂ​ർ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ച് മ​രി​യ​ൻ സ​ന്ദേ​ശം ന​ൽ​കു. ളാ​ലം പ​ഴ​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ള്ളീ​റ്റ്, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​മൈ​ക്കി​ൾ വ​ട​ക്കേ​ക്ക​ര, ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​ക്ക​ര​ന്പേ​ൽ, സ​ണ്ണി പ​ള്ളി​വാ​തു​ക്ക​ൽ, ജോ​ണ്‍​സ​ണ്‍ ത​ട​ത്തി​ൽ, ജോ​ർ​ജു​കു​ട്ടി ഞാ​വ​ള്ളി​ൽ, പൗ​ലോ​ച്ച​ൻ പ​ഴ​യ​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ ശു​ശ്രൂ​ഷ​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.