നാ​ട്ടു​വൈ​ദ്യ, നാ​ട്ട​റി​വ് സം​ര​ക്ഷ​ണ​യാ​ത്ര​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി
Tuesday, November 12, 2019 10:05 PM IST
ഭ​ര​ണ​ങ്ങാ​നം: നാ​ട്ടു​വൈ​ദ്യ​ത്തെ​യും നാ​ട്ട​റി​വു​ക​ളെ​യും സം​ര​ക്ഷി​ക്കു​ക, ആ​രോ​ഗ്യ​രം​ഗ​ത്ത് സ​മൂ​ഹ​ത്തി​ന് ഉ​ത​കു​ന്ന ത​ര​ത്തി​ല്‍ അ​വ​യെ ഉ​പ​യോ​ഗി​ക്കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളു​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന യാ​ത്ര​യ്ക്ക് ഭ​ര​ണ​ങ്ങാ​നം ജം​ഗ്ഷ​നി​ല്‍ വി​സി​ബ് കൊ​ടു​മ്പി​ടി, ഇ​ന്‍​ഫാം വി​ജ്ഞാ​ന​വ്യാ​പ​ന​കേ​ന്ദ്രം, പൂ​ഞ്ഞാ​ര്‍ ഭൂ​മി​ക എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ൽ​കി.
ഭ​ര​ണ​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു എ. ​തോ​മ​സ് സ്വീ​ക​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി പ​രു​ന്തു​വീ​ട്ടി​ല്‍, വൈ​ദ്യ മ​ഹാ​സ​ഭാ ചെ​യ​ര്‍​മാ​ന്‍ മാ​ന്നാ​ര്‍ ജി. ​രാ​ധാ​കൃ​ഷ്ണ​ന്‍ വൈ​ദ്യ​ര്‍, വൈ​ദ്യ​മ​ഹാ​സ​ഭാ ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഡി. ​ശ്രീ​നി​വാ​സ​ന്‍, എ​ബി ഇ​മ്മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​കൃ​തി​ജീ​വ​ക​ന്‍ റോ​യി പ്ലാ​ത്തോ​ട്ടം, പൊ​തു​ജ​നാ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക സി​സ്റ്റ​ര്‍ റോ​സ് വൈ​പ്പ​ന, പാ​ര​മ്പ​ര്യ ചി​കി​ത്സ​ക​രാ​യ ബേ​ബി അ​ഗ​സ്റ്റി​ന്‍ വെ​ള്ളി​ല​ക്കാ​ട്ടി​ൽ, സ​ണ്ണി മൂ​ശാ​രി​പ​റ​മ്പി​ല്‍ എ​ന്നി​വ​രെ യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. കെ.​സി. ത​ങ്ക​ച്ച​ന്‍, ജ​യിം​സ് ചൊ​വ്വാ​റ്റു​കു​ന്നേ​ല്‍, സാം​കു​ട്ടി കൊ​ല്ലം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.