തി​​രു​​വാ​​ർ​​പ്പ് കൃ​​ഷി​ഭ​​വ​​നി​​ലേ​​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച്
Wednesday, November 13, 2019 11:30 PM IST
തിരു​​വാ​​ർ​​പ്പ്: തി​​രു​​വാ​​ർ​​പ്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ പു​​ഞ്ച​ക്കൃ​​ഷി​​യ്ക്കു നെ​​ൽ​​വി​​ത്ത് നാ​​ളി​​തു​​വ​​രെ ല​​ഭി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് കോ​​ണ്‍​ഗ്ര​​സ് തി​​രു​​വാ​​ർ​​പ്പ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ തി​​രു​​വാ​​ർ​​പ്പ് കൃ​​ഷി​ഭ​​വ​​നി​​ലേ​​ക്ക് പ്ര​​തി​​ഷേ​​ധ മാ​​ർ​​ച്ച് ന​​ട​​ത്തി. 1530 ഹെ​​ക്ട​​ർ ഉ​​ള്ള തി​​രു​​വാ​​ർ​​പ്പി​​ലെ വി​​വി​​ധ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലേ​​ക്ക് 153 ട​​ണ്‍ നെ​​ൽ വി​​ത്താ​​ണ് ആ​​വ​​ശ്യ​​മു​​ള്ള​​ത്. ഇ​​തു​​വ​​രെ ഒ​​രു ലോ​​ഡ് വി​​ത്ത് പോ​​ലും ന​​ൽ​​കാ​​ൻ സാ​​ധി​​ച്ചി​​ല്ല.
മാ​​ർ​​ച്ച് ചെ​​ങ്ങ​​ളം ര​​വി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ​​ണ്‍​ഗ്ര​​സ് മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് റൂ​​ബി ചാ​​ക്കോ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ച്ചു. ജി. ​​ഗോ​​പ​​കു​​മാ​​ർ, വി.​​എ. വ​​ർ​​ക്കി, ബോ​​ബി മ​​ണ​​ലേ​​ൽ, സു​​മേ​​ഷ് കാ​​ഞ്ഞി​​രം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.