വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​ലെ വീ​ട്ട​മ്മ കുഴഞ്ഞുവീണു മരിച്ചു
Tuesday, November 19, 2019 11:00 PM IST
ക​ടു​ത്തു​രു​ത്തി: സ്കൂ​ളി​ൽ​നി​ന്നു​ള്ള വി​നോ​ദ​യാ​ത്രാ സം​ഘ​ത്തി​നൊ​പ്പ​മെ​ത്തി​യ യു​വ​തി​യാ​യ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ടു​ത്തു​രു​ത്തി​യ്ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ പാ​ർ​ക്കി​ൽ മ​ക​നൊ​പ്പം സ്കൂ​ളി​ൽ​നി​ന്നും വ​ന്ന മാ​വേ​ലി​ക്ക​ര അ​റു​നൂ​റ്റി​മം​ഗ​ലം കു​ള​ത്തി​ന്‍റെ പ​ടീ​റ്റ​തി​ൽ ഗം​ഗാ​പ്ര​സാ​ദി​ന്‍റെ ഭാ​ര്യ സ്മി​താ ഗം​ഗ​ൻ (37) ആ​ണ് മ​രി​ച്ച​ത്. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൻ ഗൗ​തം​കൃ​ഷ്ണ പ​ഠി​ക്കു​ന്ന മാ​വേ​ലി​ക്ക​ര അ​റു​ന്നൂ​റ്റി​മം​ഗ​ലം വി​ദ്യാ​ഭാ​ര​തി എ​ൽ.​പി. സ്കൂ​ളി​ൽ​നി​ന്നു​ള്ള സം​ഘ​ത്തി​നൊ​പ്പം ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് വീ​ട്ട​മ്മ പാ​ർ​ക്കി​ലെ​ത്തി​യ​ത്.

ഉ​ച്ച​യ്ക്ക് 12.30 ന് ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നാ​യി കൈ​ക​ഴു​കു​ന്ന​തി​നി​ട​യി​ൽ സ്മി​ത കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പാ​ർ​ക്കി​ലെ വാ​ഹ​ന​ത്തി​ൽ ഇ​വ​രെ സമീപത്തുള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഹൃ​ദ​യാ​ഘാ​തം​മൂ​ല​മാ​ണ് സ്മി​ത മ​ര​ണ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​ടു​ത്തു​രു​ത്തി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ. ത​ട്ടാ​ര​ന്പ​ലം വി​എ​സ്​എം ആ​ശു​പ​ത്രി​യി​ൽ ന​ഴ്സ് ആ​യി​രു​ന്നു സ്മി​ത. ഇ​ള​യ​മ​ക​ൻ ഗൗ​ര​വ് അ​ങ്ക​ണ​വാ​ടി വി​ദ്യാ​ർ​ഥി​യാ​ണ്.