അനധികൃത മണ്ണെടുപ്പും പാ​റ​പൊ​ട്ടി​ക്ക​ലും വ്യാ​പ​കം
Friday, December 13, 2019 11:11 PM IST
ക​​ങ്ങ​​ഴ: ക​​ങ്ങ​​ഴ​യി​ൽ അ​ന​ധി​കൃ​ത മ​ണ്ണെ​ടു​പ്പും പാ​​റ​​പൊ​​ട്ടി​​ക്ക​​ലും വ്യാ​​പ​​കം. കെ​​ട്ടി​​ട നി​​ർ​​മാ​​ണ​​ത്തി​​ന്‍റ മ​​റ​​വി​​ൽ അ​​നു​​മ​​തി വാ​​ങ്ങി​​യ​​ശേ​​ഷം ഏ​​ക്ക​​ർ ക​​ണ​​ക്കി​​നു സ്ഥ​​ല​​ത്തു​​നി​​ന്നാ​​ണു മ​​ണ്ണെ​​ടു​​ക്കു​​ന്ന​​ത്. സം​​ഭ​​വം പ​​തി​​വാ​​യ​​തോ​​ടെ ജി​​ല്ലാ​​ക​​ള​​ക്‌​ട​ർ​​ക്കു നാ​​ട്ടു​​കാ​​ർ പ​​രാ​​തി ന​​ൽ​​കി. ക​​ങ്ങ​​ഴ പ​​ഞ്ചാ​​യ​​ത്തി​​ലെ മു​​ണ്ട​​ത്താ​​നം, അ​​ഞ്ചാ​​നി, നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തി​​ലെ മാ​​ന്തു​​രു​​ത്തി, മാ​​ണി​​കു​​ളം പ്ര​​ദേ​​ശ​​ത്തു​​മാ​​ണു മ​​ണ്ണെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​ത്. ക​​ഴി​​ഞ്ഞ ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളാ​​യി ക​​ങ്ങ​​ഴ, ക​​റു​​ക​​ച്ചാ​​ൽ, നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ അ​​ന​​ധി​​കൃ​​ത മ​​ണ്ണെ​​ടു​​പ്പ് വ്യാ​​പ​​ക​​മാ​​ണ്.
സ്ഥ​​ലം വാ​​ങ്ങി​​യ​​ശേ​​ഷം കെ​​ട്ടി​​ട നി​​ർ​മാ​ണ​​ത്തി​​നാ​​യി പ​​ഞ്ചാ​​യ​​ത്തി​​ൽ​​നി​​ന്നും അ​​നു​​മ​​തി​വാ​​ങ്ങും. തു​​ട​​ർ​​ന്നു വി​​ല്ലേ​​ജ് ഓ​​ഫീ​​സ്, മെ​​നിം​​ഗ് ആ​​ൻ​​ഡ് ജി​​യോ​​ള​​ജി വ​​കു​​പ്പ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നും അ​​നു​​മ​​തി വാ​​ങ്ങി​​യ​​ശേ​​ഷം കു​​ന്നി​​ടി​​ച്ചു നി​​ര​​ത്തു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​തെ​​ന്ന് നാ​​ട്ടു​​കാ​​ർ ആ​​രോ​​പി​​ച്ചു.
20 സെ​​ന്‍റ് സ്ഥ​​ല​​ത്തു​​നി​​ന്നു​​മാ​​ണു പ​​ര​​മാ​​വ​​ധി വീ​​ട് നി​​ർ​​മാ​​ണ​​ത്തി​​നു മ​​ണ്ണെ​​ടു​​ക്കാ​​ൻ അ​​നു​​മ​​തി ന​​ൽ​​കു​​ന്ന​​ത്. അ​​ന​​ധി​​കൃ​​ത​​മാ​​യി രേ​​ഖ​​ക​​ൾ നേ​​ടി​​യ​​ശേ​​ഷം ഏ​​ക്ക​​ർ ക​​ണ​​ക്കി​​ന് സ്ഥ​​ല​​ത്തു​​നി​​ന്നു​​മാ​​ണു മ​​ണ്ണെ​​ടു​​പ്പും പാ​​റ​​ഖ​​ന​​ന​​വും ന​​ട​​ത്തു​​ന്ന​​ത്.
മ​​ണ്ണെ​​ടു​​പ്പി​​നു പി​​ന്നി​​ൽ പ്ര​​ദേ​​ശ​​ത്തെ പ്രാ​​ദേ​​ശി​​ക രാ​​ഷ്‌​ട്രീ​​യ നേ​​താ​​ക്ക​ന്മാ​​ർ​​ക്കും ബ​​ന്ധ​​മു​​ണ്ടെ​​ന്നാ​​ണ് ആ​​രോ​​പ​​ണം. ക​​ഴി​​ഞ്ഞ​മാ​​സം നെ​​ടും​​കു​​ന്നം മ​​ന​​ക്ക​​ര​​ക്കു​​ന്നി​​ൽ ന​​ട​​ത്തി​​യ മ​​ണ്ണെ​​ടു​​പ്പ് ജ​​ന​​കീ​​യ പ്ര​​ക്ഷോ​​ഭ​​ത്തെ തു​​ട​​ർ​​ന്നു നി​​ർ​​ത്തി വ​​ച്ചി​​രു​​ന്നു.