വ​ല​വൂ​രി​ലും കുറിഞ്ഞിയിലും വാ​ഹ​നാ​പ​ക​ടം; എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്ക്
Friday, January 17, 2020 10:26 PM IST
പാ​ലാ: വ​ല​വൂ​രി​ലും കു​റി​ഞ്ഞി​യും ഇ​ന്ന​ലെ​യു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ എ​ട്ടു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. പാ​ലാ-​തൊ​ടു​പു​ഴ റോ​ഡി​ല്‍ കു​റി​ഞ്ഞി​യി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ കാ​റും മി​നി​വാ​നും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന ക​രി​ങ്കു​ന്നം കൊ​ച്ചു​ക​ര്‍​ത്തേ​ട​ത്ത് ലൂ​ക്കാ (72), മ​ക്ക​ളാ​യ ജോ​ര്‍​ലി (35), ജോ​മി (32) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പാ​ലാ​യി​ല്‍ നി​ന്നു തൊ​ടു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. കാ​റും എ​തി​രേ വ​ന്ന അ​യ്യ​പ്പ​ഭ​ക്ത​രു​ടെ മി​നി​വാ​നും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. മി​നി​വാ​നി​ലു​ണ്ടാ​യി​രു​ന്ന അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.
പാ​ലാ-​ഉ​ഴ​വൂ​ര്‍ റോ​ഡി​ല്‍ വ​ല​വൂ​രി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച വാ​ന്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് അ​ഞ്ചു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വ​ല​വൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി നു ​സ​മീ​പം രാ​വി​ലെ 11 നാ​യി​രു​ന്നു അ​പ​ക​ടം. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ രാം​ബാ​ബു(51), ശ്രീ​നി​വാ​സ​റാ​വു (43), സു​ബ്ബ​റാ​വു (47), സാ​യി​കു​മാ​ര്‍ (32), ആ​ന​ന്ദ് (55) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.