ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​നം ആചരിക്കും
Sunday, January 19, 2020 10:16 PM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ളി​ക് ദി​ന​മാ​യ 26ന് ​ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​ന​മാ​യി ആ​ച​രി​ക്കും.
കു​ട​മാ​ളൂ​ർ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ 2.30ന് ​ഇ​ന്ത്യ​ൻ ബ​ഹു​സ്വ​ര​ത​യും വെ​ല്ലു​വി​ളി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ന​ട​ക്കും.
ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​ഡോ. മാ​ണി പു​തി​യി​ടം, ഇ​മാം കെ.​എം. താ​ഹ മൗ​ല​വി അ​ൽ​ഹ​സ​നി, സ്വാ​മി ധ​ർ​മ ചൈ​ത​ന്യ എ​ന്നി​വ​ർ പ്ര​ബ​ന്ധാ​വ​ത​ര​ണം ന​ട​ത്തും. പ്ര​ഫ. റോ​ണി കെ. ​ബേ​ബി മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.
അ​തി​രൂ​പ​ത ഡ​യ​റ​ക്‌​ട​ർ ഫാ. ​ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ൺ, സി​ബി മു​ക്കാ​ട​ൻ, ഫാ. ​ജേ​ക്ക​ബ് ചീ​രം​വേ​ലി​ൽ, ഷെ​യി​ൻ ജോ​സ​ഫ്, കു​ഞ്ഞ് ക​ള​പ്പു​ര, ബേ​ബി​ച്ച​ൻ മു​ക​ളേ​ൽ, ജെ​റി​ൻ ജോ​സ്, ബേ​ബി​ച്ച​ൻ ത​ട​ത്തേ​ൽ, സ​ണ്ണി ചാ​ത്തു​കു​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.