സ​പ്ലൈ​കോ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം 27ന്
Monday, January 20, 2020 11:12 PM IST
പാ​ലാ: സി​വി​ൽ സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സപ്ലൈ​കോ​യു​ടെ പു​തി​യ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം 27 ന് ​ഉച്ചക​ഴി​ഞ്ഞു മൂ​ന്നി​ന് ഭ​ക്ഷ്യ​പൊ​തു​വി​ത​ര​ണ വ​കു​പ്പു​മ​ന്ത്രി പി. ​തിലോത്ത​മ​ൻ നി​ർ​വ​ഹി​ക്കും. മു​ത്തോ​ലി ഗ​വ. ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ബി​ൽ​ഡിം​ഗി​ലാ​ണു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന​ത്. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​സ് കെ. ​മാ​ണി എം​പി ആ​ദ്യ​വി​ൽ​പ്പ​ന നി​ർ​വ​ഹി​ക്കും. മു​ത്തോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജി​സ്മോ​ൾ തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബെ​റ്റി റോ​യി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ജെ​സി ജോ​സ് പെ​രു​വേ​ലി​ൽ, വാ​ർ​ഡ് മെം​ബ​ർ പി.​ആർ. ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. സി​വി​ൽ സ​പ്ലൈ​സ് ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ.​എ​ൻ. സ​തീ​ഷ് സ്വാ​ഗ​ത​വും ജില്ലാ സ​പ്ലൈ ഓ​ഫീ​സ​ർ വി. ​ജ​യ​പ്ര​കാ​ശ് ന​ന്ദി​യും പ​റ​ഞ്ഞു.