എം​സി റോ​ഡി​ലൊ​രു ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത് അ​ഞ്ചു വ​ർ​ഷം
Wednesday, February 19, 2020 10:23 PM IST
കു​റ​വി​ല​ങ്ങാ​ട്: വി​ക​സ​ന​വും തീ​രു​മാ​ന​വും ഇ​ഴ​യു​ന്ന​ത് കാ​ണ​ണ​മെ​ങ്കി​ൽ കു​റ​വി​ല​ങ്ങാ​ടി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തെ​ത്തി​യാ​ൽ മ​തി. നാ​ടി​നു ത​ന്നെ നാ​ണ​ക്കേ​ടാ​യ സ്ഥി​തി​യി​ലാ​ണ് ന​ട​പ്പാ​​ത​യ​ട​ച്ച് ഒ​രു ട്രാ​ൻ​സ്ഫോ​മ​ർ നി​ൽ​ക്കു​ന്ന​ത്. ഈ ​നി​ൽ​പ്പി​ന് എം​സി റോ​ഡ് വി​ക​സ​ന​ത്തോ​ടെ മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് ക​രു​തി​യ​വ​ർ​ക്ക് തെ​റ്റി. റോ​ഡ് വി​ക​സ​നം ക​ഴി​ഞ്ഞെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഇ​വി​ടെ ന​ട​പ്പാ​ത​പോ​ലും കൂ​ട്ടി​മു​ട്ടി​ക്കാ​ൻ ഇ​നി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.
ന​ട​പ്പാ​ത​യി​ലൂ​ടെ ന​ട​ന്നെ​ത്തു​ന്ന​വ​ർ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ പോ​സ്റ്റി​ലി​ടി​ച്ച് ഓ​ട​യി​ൽ വീ​ഴു​മെ​ന്ന​താ​ണ് സ്ഥി​തി.
ഈ ​ദു​ർ​ഗ​തി​ക്കു പ​രി​ഹാ​രം കാ​ണാ​ൻ ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത് പ​ഞ്ചാ​യ​ത്താ​ണ്. ഒ​ന്ന​ര​വ​ർ​ഷം മു​ന്പാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ഈ ​നീ​ക്കം. ട്രാ​ൻ​സ്ഫോ​മ​ർ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ കെ​എ​സ്ഇ​ബി​യി​ൽ പ​ണ​മ​ട​യ്ക്കു​ക​യെ​ന്ന​താ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ ചു​മ​ത​ല. പ​ഞ്ചാ​യ​ത്ത് ഈ ​നി​ല​പാ​ടെ​ടു​ത്ത​പ്പോ​ൾ പ​ണം അ​ട​യ്ക്കാ​ൻ കെ​എ​സ്ടി​പി ത​യാ​റാ​ണെ​ന്ന വാ​ദ​ഗ​തി​യു​യ​ർ​ന്നു.
ഇ​ത് മ​റ​യാ​ക്കി പ​ഞ്ചാ​യ​ത്ത് ക​ള​മൊ​ഴി​ഞ്ഞു. ഈ ​അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ത്തി​യ​വ​രാ​രും ഒ​ന്ന​ര​വ​ർ​ഷ​മാ​യി രം​ഗ​ത്തി​ല്ലെ​ന്ന​താ​ണ് സ്ഥി​തി. അ​ടു​ത്ത​നാ​ളി​ലും എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് കെ​എ​സ്ടി​പി പ​റ​ഞ്ഞി​രു​ന്നു.
ഇ​തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കോ അ​ന്വേ​ഷ​ണ​ത്തി​നോ ആ​ർ​ക്കും താ​ത്പ​ര്യ​മി​ല്ലെ​ന്ന​തി​നാ​ൽ ടൗ​ണി​ന്‍റെ ന​ടു​വി​ൽ​പ്പോ​ലും ന​ട​പ്പാ​ത കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് അ​ന്യ​മാ​ണ്.