ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ
Wednesday, February 19, 2020 11:38 PM IST
ചീ​​പ്പു​​ങ്ക​​ൽ: കു​​മ​​ര​​കം പ്ര​​ദേ​​ശ​​ത്ത അ​​ച്ചി​​ന​​കം, വ​​ട​​ക്കു​​ക​​ര, ന​​വ​​ന​​സ്ര​​ത്ത്, സെ​​ന്‍റ് മേ​​രീ​​സ് മ​​ല​​ങ്ക​​ര പ​​ള്ളി, സെ​​ന്‍റ് പീ​​റ്റേ​​ർ​​സ് ല​​ത്തീ​​ൻ പ​​ള്ളി, വ​​ള്ളാ​​റ , ചെ​​ങ്ങ​​ളം, ചീ​​പ്പു​​ങ്ക​​ൽ തു​​ട​​ങ്ങി​​യ അ​​ഞ്ചു രൂ​​പ​​ത​​ക​​ളി​​ലെ എ​​ട്ടു ഇ​​ട​​വ​​ക​​ക​​ളു​​ടെ സം​​യു​​ക്ത ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ ഇ​​ന്ന് വൈ​​കു​​ന്നേ​​രം നാ​​ലി​​നു മാ​​ർ പ്രി​​ൻ​​സ് പാ​​ണേ​​ങ്ങാ​​ട​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. തു​​ട​​ർ​​ന്നു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ൽ തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ, മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി എ​​ന്നി​​വ​​ർ വ​​ച​​ന സ​​ന്ദേ​​ശം ന​​ല്കും. ബ്ര​​ദ​​ർ സ​​ന്തോ​​ഷ് ക​​രു​​മ​​ത്ര ന​​യി​​ക്കു​​ന്ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ഞാ​​യ​​റാ​​ഴ്ച സ​​മാ​​പി​​ക്കും. ദി​​വ​​സ​​വും 3.30 മു​​ത​​ൽ 8.30 വ​​രെ​​യാ​​ണ് ക​​ണ്‍​വ​​ൻ​​ഷ​​ൻ. ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഫാ.​ ​സ്റ്റീ​​ഫ​​ൻ ക​​ണ്ടാ​​ര​​പ്പ​​ള്ളി, വ​​ച​​ന തീ​​രം ഡ​​യ​​റ​​ക്ട​​ർ ഫാ. ​​പോ​​ൾ വ​​ട​​ക്കും​​മു​​റി സി​​എം​​ഐ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്തി​​ൽ ഒ​​രു​​ക്ക​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി.