വൈ​റ​സി​നെ​തി​രേ വ​ര​ക​ളൊ​രു​ക്കി ജീ​സ്
Thursday, March 26, 2020 10:04 PM IST
കൊ​​​ച്ചി: കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രേ വ​​​ര​​​ക​​​ളി​​​ലൂ​​​ടെ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തി കാ​​​ര്‍​ട്ടൂ​​​ണി​​​സ്റ്റ് ജീ​​​സ് പി.​ ​​പോ​​​ള്‍. കോ​​​വി​​​ഡ് വ്യാ​​​പ​​നം ത​​ട​​യാ​​ൻ നാം ​​​ചെ​​​യ്യേ​​​ണ്ട​​​തും ചെ​​​യ്യ​​​രു​​​താ​​​ത്ത​​​തു​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​ണ് ന​​​ര്‍​മ​​​ത്തി​​ൽ ചാ​​ലി​​ച്ച് കാ​​​ര്‍​ട്ടൂ​​​ണു​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​ദ്ദേ​​​ഹം പ​​​ങ്കു​​​വ​​​യ്ക്കു​​​ന്ന​​​ത്. ഇ​​ങ്ങ​​നെ ത​​​യാ​​​റാ​​​ക്കി​​​യ ഇ​​​രു​​​പ​​​തോ​​​ളം കാ​​​ര്‍​ട്ടൂ​​​ണു​​​ക​​​ള്‍ പ്ര​​ധാ​​ന​​മാ​​യും സാ​​​മൂ​​​ഹ്യ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്.
വൈ​​​ക്കം വെ​​​ച്ചൂ​​​ര്‍ അ​​​ച്ചി​​​ന​​​കം സ്വ​​​ദേ​​​ശി​​​യാ​​​യ ജീ​​​സ് പി.​ ​​പോ​​​ള്‍ മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ​​​യാ​​​യി കാ​​​ര്‍​ട്ടൂ​​​ണു​​​ക​​​ളു​​​മാ​​​യി വി​​​വി​​​ധ ആ​​​നു​​​കാ​​​ലി​​​ക​​​ങ്ങ​​​ളി​​​ല്‍ സ​​​ജീ​​​വ​​​മാ​​​ണ്. എ​​​റ​​​ണാ​​​കു​​​ളം സ​​​ഹൃ​​​ദ​​​യ​​​യു​​​ടെ പ​​​രി​​​സ്ഥി​​​തി വി​​​ഭാ​​​ഗം മാ​​​നേ​​​ജ​​​രാ​​​യ ജീ​​​സ് പി.​ ​​പോ​​​ള്‍ സം​​​സ്ഥാ​​​ന ഹ​​​രി​​​ത കേ​​​ര​​​ള മി​​​ഷ​​​ന്‍റെ​​​യും ശു​​​ചി​​​ത്വ​​​മി​​​ഷ​​ന്‍റെ​​​യും റി​​​സോ​​​ഴ്‌​​​സ് പേ​​​ഴ്‌​​​സ​​​ണാ​​​ണ്.