നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന 25 പേരെ മാറ്റി പാർപ്പിച്ചു
Thursday, March 26, 2020 10:04 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ന​​ഗ​​ര​​ത്തി​​ൽ അ​​ല​​ഞ്ഞു തി​​രി​​ഞ്ഞു ന​​ട​​ന്ന 25 പേ​​രെ സു​​ര​​ക്ഷി​​ത​​മാ​​യി തി​​രു​​വാ​​തി​​ൽ​​ക്ക​​ലു​​ള്ള എ​​പി​​ജെ അ​​ബ്ദു​​ൾ ക​​ലാം ഹാ​​ളി​​ലേ​​ക്കു മാ​​റ്റി. കോ​​ട്ട​​യം വെ​​സ്റ്റ് എ​​സ്ഐ ടി. ​​ശ്രീ​​ജി​​ത്തും കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ അ​​ധി​​കൃ​​ത​​രും റ​​വ​​ന്യൂ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​രും ചേ​​ർ​​ന്ന് ആം​​ബു​​ല​​ൻ​​സി​​ലാ​​ണ് ഇ​​വ​​രെ ഹാ​​ളി​​ലേ​​ക്കു മാ​​റ്റി​​യ​​ത്.
ലോ​​ക്ക് ഡൗ​​ണി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഇ​​വ​​ർ​​ക്കു കൃ​​ത്യ​​മാ​​യി ഭ​​ക്ഷ​​ണ​​വും മ​​റ്റും ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. ഇ​​വ​​ർ​​ക്ക് ആ​​വ​​ശ്യ​​മാ​​യ സം​​ര​​ക്ഷ​​ണം കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ​​യാ​​ണ് ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

പോ​ലീ​സ് സേ​ന​യ്ക്ക്
പി​ന്തു​ണ​യു​മാ​യി മാ​ണി സി. ​കാ​പ്പ​ൻ

പാ​​ലാ: പോ​​ലീ​​സ് സേ​​ന​​യ്ക്കു പി​​ന്തു​​ണ​​യു​​മാ​​യി മാ​​ണി സി. ​​കാ​​പ്പ​​ൻ എം​​എ​​ൽ​​എ. കോ​വി​ഡ് -19 സ​​മൂ​​ഹ വ്യാ​​പ​​നം ത​​ട​​യു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​ന്ന പോ​​ലീ​​സി​​നു പി​​ന്തു​​ണ ന​​ൽ​​കാ​​ൻ ഇ​​ന്ന​​ലെ പാ​​ലാ പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ സ​​ന്ദ​​ർ​​ശി​​ച്ചു.
പാ​​ലാ ഡി​​വൈ​​എ​​സ്പി ഷാ​​ജി​​മോ​​ൻ ജോ​​സ​​ഫ്, പാ​​ലാ സി​​ഐ വി.​​എ. സു​​രേ​​ഷ്, എ​​സ്ഐ ഷാ​​ജി സെ​​ബാ​​സ്റ്റ്യ​​ൻ, ജ​​ന​​മൈ​​ത്രി സി​​ആ​​ർ​​ഒ ബി​​നോ​​യി തോ​​മ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ ചേ​​ർ​​ന്നു സ്വീ​​ക​​രി​​ച്ചു.