വീ​ടി​നു തീ​പി​ടി​ച്ചു
Thursday, April 2, 2020 9:36 PM IST
കോ​ട്ട​യം: അ​ന​ശ്വ​ര തി​യ​റ്റ​റി​നു​സ​മീ​പം വീ​ടി​നു തീ​പി​ടി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​മു​ര​ളി പാ​ലാ​ന്പു​റം എ​ന്ന​യാ​ളു​ടെ വീ​ടി​നാ​ണു തീ​പി​ടി​ച്ച​ത്. വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യും ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണു തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്നും 50,000 രൂ​പ​യു​ടെ നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

കി​ണ​റ്റി​ൽ കു​ടു​ങ്ങി​യ ഗൃ​ഹ​നാ​ഥ​നെ ര​ക്ഷ​പ്പെ​ടു​ത്തി

കു​റ​വി​ല​ങ്ങാ​ട്: കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ യു​വാ​വ് ശ്വാ​സം മു​ട്ടി കി​ണ​റ്റി​ൽ കു​ടു​ങ്ങി. ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ യു​വാ​വി​നെ ര​ക്ഷി​ച്ചു. ന​സ്ര​ത്തു​ഹി​ൽ കാ​ക്ക​തൂ​ക്കി​യേ​ൽ പ്രി​ൻ​സി​യെ(46)​യാ​ണ് ജോ​യി ചേ​ലേ​ക്ക​ണ്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ നാ​ട്ടു​കാ​ർ ര​ക്ഷി​ച്ച​ത്. പ്രി​ൻ​സി​ന്‍റെ സ​ഹാ​യി​യാ​യി കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​യാ​ൾ ബ​ഹ​ളം​വ​ച്ച് ആ​ളെ​ക്കൂ​ട്ടു​ക​യാ​യി​രു​ന്നു.

ഡി​പി​സി അം​ഗീ​കാ​രം

പാ​ലാ: പാ​ലാ ന​ഗ​ര​സ​ഭ​യു​ടെ 10 കോ​ടി 35 ല​ക്ഷം രൂ​പ​യു​ടെ വാ​ർ​ഷി​ക പ​ദ്ധ​തി​ക്ക് ഡി​പി​സി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ചെ​യ​ർ​പേ​ഴ്സ​ണ്‍ മേ​രി ഡോ​മി​നി​ക്ക് അ​റി​യി​ച്ചു.