അ​തി​ഥി തെ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പി​ലേ​ക്ക് മ​രം ഒ​ടി​ഞ്ഞു​വീ​ണു ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Sunday, April 5, 2020 11:41 PM IST
പാ​​യി​​പ്പാ​​ട്: ഇ​​ന്ന​​ലെ​​യു​​ണ്ടാ​​യ ശ​​ക്ത​​മാ​​യ കാ​​റ്റി​​ൽ വെ​​ള്ളാ​​പ്പ​​ള്ളി​​യി​​ലു​​ള്ള ക്യാ​​ന്പി​​ലേ​​ക്കു മ​​രം ഒ​​ടി​​ഞ്ഞു വീ​​ണു. മേ​​ൽ​​ക്കൂ​​ര ത​​ക​​ർ​​ന്ന് അ​​ഥി​​തി തൊ​​ഴി​​ലാ​​ളി​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​യാ​​ളെ ച​​ങ്ങ​​നാ​​ശേ​​രി ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ ശു​​ശ്രൂ​​ഷ ന​​ൽ​​കി വി​​ട്ട​​യ​​ച്ചു.
തൃ​​ക്കൊ​​ടി​​ത്താ​​നം പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു.

കമ്യൂണിറ്റി കിച്ചണുകൾക്ക് തുക നൽകും

കോ​​ട്ട​​യം: കെ.​​എം. മാ​​ണി​​യു​​ടെ ഒ​​ന്നാം ച​​ര​​മ​​വാ​​ർ​​ഷി​​ക​​ദി​​ന​​മാ​​യ ഒ​​ന്പ​​തി​​നു കോ​​ട്ട​​യം ജി​​ല്ല​​യി​​ലെ ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്ന ക​മ്യൂ​ണി​​റ്റി കി​​ച്ച​​ണു​​ക​​ളി​​ലെ അ​​ന്നേ​​ദി​​വ​​സ​​ത്തെ ഭ​​ക്ഷ​​ണ​​ത്തി​​നു​​ള്ള തു​​ക കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് -എം ​(​ജോ​​സ്) ന​​ൽ​​കു​​മെ​​ന്ന് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി തെ​​ക്കേ​​ട​​വും സെ​​ക്ര​​ട്ട​​റി ജോ​​സ​​ഫ് ചാ​​മ​​ക്കാ​​ലാ​​യും അ​​റി​​യി​​ച്ചു. ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ സെ​​ക്ര​​ട്ട​​റി​​മാ​​ർ​​ക്ക് അ​​താ​​ത് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ളാ​​വും തു​​ക കൈ​​മാ​​റു​​ന്ന​​ത്.