മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സേ​വ​ന​ങ്ങ​ൾ 25നു ​പു​ന​രാ​രം​ഭി​ക്കും
Friday, May 22, 2020 10:47 PM IST
കോ​ട്ട​യം: കോ​വി​ഡ് മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ ജി​ല്ല​യി​ലെ ഓ​ഫീ​സു​ക​ളി​ൽ ഇ-​ടോ​ക്ക​ണ്‍ സം​വി​ധാ​ന​ത്തോ​ടെ 25നു ​പു​ന​രാ​രം​ഭി​ക്കും. ഫി​റ്റ്നെ​സ് ടെ​സ്റ്റ്, പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ, പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ൽ, ഓ​ൾ​ട്ട​റേ​ഷ​ൻ എ​ന്നി​വ​യ്ക്കാ​യു​ള്ള പ​രി​ശോ​ധ​ന​ക​ൾ, വാ​ഹ​ന​വും ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് സേ​വ​ന​ങ്ങ​ളു​മാ​ണ് ജ​ന​ത്തി​ര​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളോ​ടെ ല​ഭ്യ​മാ​ക്കു​ന്ന​ത്.

വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ(www.mvd.kerala.gov.in) ഇ-​ടോ​ക്ക​ണ്‍ സം​വി​ധാ​ന​ത്തി​ലൂ​ടെ സേ​വ​ന​ത്തി​നാ​യി എ​ത്തേ​ണ്ട തീ​യ​തി​യും സ​മ​യ​വും തെ​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം നി​ശ്ചി​ത സ​മ​യ​ത്തു​ത​ന്നെ വാ​ഹ​ന​വു​മാ​യി എ​ത്ത​ണ​മെ​ന്ന് റീ​ജണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ഓ​ഫീ​സ​ർ വി.​എം. ചാ​ക്കോ അ​റി​യി​ച്ചു. കോ​ട്ട​യം ആ​ർ​ടി ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ഗാ​ന്ധി​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഗൈ​ന​ക്കോ​ള​ജി ബ്ലോ​ക്കി​ന് സ​മീ​പം ബാ​ബു ചാ​ഴി​കാ​ട​ൻ റോ​ഡി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യി ഹാ​ജ​രാ​ക്കേ​ണ്ട​ത്.

വാ​ഹ​ന​വു​മാ​യി ഉ​ട​മ​യോ ഡ്രൈ​വ​റോ ആ​രെ​ങ്കി​ലും ഒ​രാ​ളെ മാ​ത്ര​മേ പ​രി​ശോ​ധ​നാ സ്ഥ​ല​ത്തേ​ക്ക് പ്ര​വേ​ശി​പ്പി​ക്കൂ. വാ​ഹ​ന​വും ലൈ​സ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ണ്‍​ലൈ​നി​ൽ ല​ഭ്യ​മ​ല്ലാ​ത്ത സേ​വ​ന​ങ്ങ​ൾ​ക്കാ​യു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും ഇ-​ടോ​ക്ക​ണ്‍ സം​വി​ധാ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം. ഓ​ണ്‍​ലൈ​നി​ൽ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, പ​ണം അ​ട​ച്ച ര​സീ​ത്, സേ​വ​നം ക​ഴി​ഞ്ഞ് രേ​ഖ ല​ഭി​ക്കു​ന്ന​തി​നു​ള്ള സ്വ​ന്തം മേ​ൽ​വി​ലാ​സ​മെ​ഴു​തി 42 രൂ​പ​യു​ടെ സ്റ്റാ​ന്പ് ഒ​ട്ടി​ച്ച ക​വ​ർ എ​ന്നി​വ ഇ​തി​നാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ക്ക​ണം.

ഇ​ങ്ങ​നെ സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ൽ അ​പേ​ക്ഷ​ക​രു​ടെ ഫോ​ണ്‍ ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം. അ​പേ​ക്ഷ​ക​ർ കോ​വി​ഡ്-19 പ്ര​തി​രോ​ധ​ത്തി​നാ​യു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​ർ​ടി​ഒ അ​റി​യി​ച്ചു. ഫി​റ്റ്നെ​സ് ടെ​സ്റ്റി​നു കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ അ​സ​ൽ രേ​ഖ​ക​ൾ​ക്കൊ​പ്പം പു​ക പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. വാ​ഹ​ന​ത്തി​ന് സ്പീ​ഡ് ഗ​വ​ർ​ണ​ർ ഉ​ണ്ടെ​ങ്കി​ൽ അ​തി​ന്‍റെ രേ​ഖ​ക​ളു​ടെ​യും ജി​പി​എ​സ് വേ​ണ്ട​വ​യ്ക്ക് ജി​പി​എ​സ് ഘ​ടി​പ്പി​ച്ച ടെ​ന്പ​റ​റി ഇ​ൻ​സ്റ്റ​ലേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ​യും പ​ക​ർ​പ്പു​ക​ൾ ന​ൽ​ക​ണം.