മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ കൂ​​ടു​​ത​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി
Friday, May 29, 2020 11:14 PM IST
മാ​​ട​​പ്പ​​ള്ളി: മാ​​ട​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ൽ കോ​​വി​​ഡ് -19 സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ കൂ​​ടു​​ത​​ൽ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി.
ഇ​​നി ഒ​​ര​​റി​​യി​​പ്പു​​ണ്ടാ​​കു​​ന്ന​​തു​​വ​​രെ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സി​​ൽ​​നി​​ന്നു ന​​ൽ​​കു​​ന്ന സേ​​വ​​ന​​ങ്ങ​​ളും തൊ​​ഴി​​ലു​​റ​​പ്പ് പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും നി​​ർ​​ത്തി​​വ​​ച്ചു.
പാ​​ഴ്സ​​ൽ സ​​ർ​​വീ​​സ് ഉ​​ൾ​​പ്പെ​​ടെ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ൾ രാ​​വി​​ലെ 11 മു​​ത​​ൽ വൈ​​കു​​ന്നേ​​രം അ​​ഞ്ചു​​വ​​രെ മാ​​ത്ര​​മേ പ്ര​​വ​​ർ​​ത്തി​​ക്കു​​ക​​യു​​ള്ളു. എ​​ല്ലാ കെ​​ട്ടി​​ട നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും നി​​ർ​​ത്തി​വ​​യ്ക്കും. പ​​ഞ്ചാ​​യ​​ത്ത് പ​​രി​​ധി​​യി​​ലു​​ള്ള 65 വ​​യ​​സി​​നു മു​​ക​​ളി​​ലു​​ള്ള​​വ​​രും 10 വ​​യ​​സി​​നു താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ളും പൂ​​ർ​​ണ​​മാ​​യി വീ​​ടി​​നു​​ള്ളി​​ൽ ക​​ഴി​​യേ​​ണ്ട​​താ​​ണെ​​ന്നും പ​​ഞ്ചാ​​യ​​ത്ത് സെ​​ക്ര​​ട്ട​​റി അ​​റി​​യി​​ച്ചു. മാ​​മ്മൂ​​ട് -​ മാ​​ന്നി​​ല റോ​​ഡി​​ൽ​​നി​​ന്നും കൂ​​വ​​ക്കാ​​ട്, എ​​സ്‌​​സി ക​​വ​​ല എ​​ന്നീ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള റോ​​ഡു​​ക​​ൾ അ​​ട​​ച്ചു. പ​​ഞ്ചാ​​യ​​ത്ത് ഹോ​​ട്ട് സ്പോ​​ട്ടാ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി ക്ര​​മ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​കു​​ന്ന​​താ​​യും പ​​ഞ്ചാ​​യ​​ത്ത് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.