ക​ണ്ട​ൽ വി​പ്ല​വ​ത്തി​നു തു​ട​ക്കം
Saturday, July 4, 2020 11:54 PM IST
കു​​മ​​ര​​കം: ജൈ​​വ വൈ​​വി​​ധ്യ​​ത്തി​​നു ര​​ക്ഷാ​​ക​​വ​​ച​​മൊ​​രു​​ക്കി ക​​ണ്ട​​ൽ തു​​രു​​ത്തു​​ക​​ൾ നി​​ർ​​മി​​യ്ക്കു​​ന്ന പ​​ദ്ധ​​തി​​ക്കു വീ​​ണ്ടും തു​​ട​​ക്ക​​മാ​​യി.

മ​​ഹാ​​ത്മാ​ഗാ​​ന്ധി ദേ​​ശീ​​യ ഗ്രാ​​മീ​​ണ തൊ​​ഴി​​ലു​​റ​​പ്പ് പ​​ദ്ധ​​തി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ​​യാ​​ണ് ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. കു​​മ​​ര​​കം പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ൽ തു​​ട​​ങ്ങി​​യ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പു​​തി​​യാ​​ട്ട് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ തോ​​ട്ടു​​തീ​​ര​​ത്തും മ​​റ്റു പ്ര​​ധാ​​ന തോ​​ടു​​ക​​ളി​​ലും ന​​ട്ടു​​പി​​ടി​​പ്പി​​യ്ക്കു​​ന്ന​​തോ​​ടൊ​​പ്പം എ​​ട്ടാം വാ​​ർ​​ഡി​​ലെ ക​​രി​​യി​​ൽ ത​​രി​​ശി​​ൽ ഉ​​യ​​ർ​​ന്നു നി​​ൽ​​ക്കു​​ന്ന ര​​ണ്ടു ചെ​​റു​​തു​​രു​​ത്തു​​ക​​ളെ ക​​ണ്ട​​ലി​​ന്‍റെ പ​​ച്ച​​ത്തു​​രു​​ത്തു​​ക​​ളാ​​ക്കു​​വാ​​നു​​മു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ്. സോ​​ഷ്യ​​ൽ ഫോ​​റ​​സ്ട്രി​​യി​​ൽ​​നി​​ന്നും 2000 ക​​ണ്ട​​ൽ തൈ​​ക​​ളാ​​ണ് ല​​ഭ്യ​​മാ​​ക്കു​​ക. 200 തൊ​​ഴി​​ൽ ദി​​ന​​ങ്ങ​​ളി​​ലാ​​യി ഒ​​രു ല​​ക്ഷം രൂ​​പ​​യാ​​ണു ചെ​​ല​​വി​​ടു​​ന്ന​​ത്. വി​​വി​​ധ സ​​ർ​​ക്കാ​​ർ സം​​വി​​ധാ​​ന​​ങ്ങ​​ളു​​ടെ പ​​ദ്ധ​​തി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലൂ​​ടെ തോ​​ടു​​ക​​ൾ എ​​ല്ലാം ആ​​ഴം കൂ​​ട്ടി നീ​​രൊ​​ഴു​​ക്കു​​ള്ള​​താ​​ക്കു​​ക​​യും തീ​​ര​​ങ്ങ​​ളി​​ലാ​​കെ ക​​ണ്ട​​ൽ ചെ​​ടി​​ക​​ൾ ന​​ടു​​ക​​യും തോ​​ടു​​ക​​ൾ മാ​​ലി​​ന്യ​​മു​​ക്ത​​മാ​​കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ലൂ​​ടെ മ​​ത്സ്യ​ല​​ഭ്യ​​ത​​യി​​ൽ വ​​ർ​​ധ​​ന​​വു​​ണ്ടാ​​കു​​മെ​​ന്നാ​​ണു പ്ര​​തീ​​ക്ഷ.
ഇ​​ന്ന​​ലെ രാ​​വി​​ലെ 11നു ​​കു​​മ​​ര​​കം പ​​ക്ഷി​​സ​​ങ്കേ​​ത​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ എ​​ആ​​ർ​​ഇ​​ജി​​എ ഭാ​​രി​​ദ്ര്യല​​ഘൂ​​ക​​ര​​ണ വി​​ഭാ​​ഗം പ്രോ​​ജ​​ക്ട് ഡ​​യ​​റ​​ക്‌​ട​​ർ പി.​​എ​​സ്. ഷി​​നോ, പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ.​​പി. സ​​ലി​​മോ​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ കെ.​​വി. ബി​​ന്ദു, കെ.​​എം. ബാ​​ബു, സി​​ന്ധു ച​​ന്ദ്ര​​ബോ​​സ്, ജ​​യ്മോ​​ൻ മ​​റു​​താ​​ച്ചി​​യ്ക്ക​​ൽ, എ.​​പി. ഗോ​​പി, വി.​​എ​​ൻ. ജ​​യ​​കു​​മാ​​ർ, വി.​​എ​​സ്. പ്ര​​ദീ​​പ് കു​​മാ​​ർ, കെ​​ടി​​ഡി​​സി മാ​​നേ​​ജ​​ർ അ​​രു​​ണ്‍ പീ​​താം​​ബ​​ര​​ൻ, സ​​ര​​സ്വ​​തി​​ദേ​​വി, ബി​​ലാ​​ൽ കെ. ​​റാം, ര​​ഞ്ജി​​ത്, നാ​​ദി​​ഷാ, ക​​വി​​താ ലാ​​ലു, ദേ​​വി​​കാ ഷാ​​ജി തു​​ട​​ങ്ങി​​യ​​വ​​ർ സം​​ബ​​ന്ധി​​ച്ചു.