നിർധന വിദ്യാർഥികൾക്കു ടി​വി സമ്മാനിച്ചു
Tuesday, July 7, 2020 11:52 PM IST
കോ​​ട്ട​​യം: അ​​മേ​​രി​​ക്ക​​ൻ മ​​ല​​യാ​​ളി​​യാ​​യ വ​​ർ​​ഗീ​​സ് കെ. ​​ജോ​​സ​​ഫും കു​​ടും​​ബ​​വും നി​​ർ​​ധ​​ന​​രാ​​യ കു​​ട്ടി​​ക​​ൾ​​ക്ക് ഓ​​ണ്‍​ലൈ​​ൻ പ​​ഠ​​ന​​ത്തി​​നാ​​വ​​ശ്യ​​മാ​​യ ടി​​വി ന​​ൽ​​കി. ച​ങ്ങ​​നാ​​ശേ​​രി ഗ​​വ​. ഹോ​​സ്പി​​റ്റ​​ൽ ഡെ​​പ്യൂ​​ട്ടി സൂ​​പ്ര​​ണ്ടും സീ​​നി​​യ​​ർ ക​​ണ്‍​സ​​ൾ​​ട്ട് സ​​ർ​​ജ​​നു​​മാ​​യ ഡോ. ​​ജെ. തോ​​മ​​സി​​നു ടി​​വി ന​​ൽ​​കി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ച​​ട​​ങ്ങി​​ൽ കോ​​ട്ട​​യം സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് ഡി​​വൈ​​എ​​സ്പി അ​​നീ​​ഷ് പി. ​​കോ​​ര, തു​​രു​​ത്തി സി​​എ​​സ്ഐ പ​​ള്ളി വി​​കാ​​രി സു​​ശീ​​ൽ സൈ​​മ​​ണ്‍, സൗ​​മ്യ, അ​​നി​​താ സാ​​ബു, സി​​സ്റ്റ​​ർ റോ​​സ്മി​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.
ച​​ട​​ങ്ങി​​ൽ നി​​ർ​​ധ​​ന​​രാ​​യ 20 രോ​​ഗി​​ക​​ൾ​​ക്ക് ധ​​ന​​സ​​ഹാ​​യ​​വും ആ​​ശാ പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും ആ​​രോ​​ഗ്യ​​പ്ര​​വ​​ർ​​ത്ത​​ക​​രെ​​യും ആ​​ദ​​രി​​ക്കു​​ക​​യും ചെ​​യ്തു.