സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ: മേഖലയിലെ സ്കൂളുകൾക്ക് മികച്ച വിജയം
Monday, July 13, 2020 9:32 PM IST
ആ​ന​ക്ക​ല്ല്
സെ​ന്‍റ് ആ​ന്‍റ​ണീ​സ്

ആ​ന​ക്ക​ല്ല്: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ 766 കു​ട്ടി​ക​ളി​ൽ അ​ഞ്ചു വി​ഷ​യ​ങ്ങ​ളി​ൽ 128 കു​ട്ടി​ക​ൾ എ ​വ​ൺ നേ​ടി​യും 120 കു​ട്ടി​ക​ൾ നാ​ല് വി​ഷ​യ​ങ്ങ​ൾ​ക്ക് എ ​വ​ൺ വാ​ങ്ങി​യും സ്കൂ​ളി​ന് അ​ഭി​മാ​ന​മാ​യി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ മെ​ൽ​വി​ൻ തോ​മ​സ് 491 മാ​ർ​ക്ക് നേ​ടി ഒ​ന്നാം സ്ഥാ​ന​വും ശ്ര​ദ്ധ ജ​യ​പ്ര​കാ​ശ് 490 മാ​ർ​ക്ക് നേ​ടി ര​ണ്ടാം സ്ഥാ​ന​വും ഐ​റി​ൻ കെ.​കെ. 488 മാ​ർ​ക്ക് നേ​ടി മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു. കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ മേ​രി തോ​മ​സ് ക​രി​പ്പാ​പ്പ​റ​മ്പി​ൽ നാ​ലു വി​ഷ​യ​ങ്ങ​ൾ​ക്ക് ഫു​ൾ മാ​ർ​ക്ക് വാ​ങ്ങി 494 മാ​ർ​ക്കോ​ടു​കൂ​ടി ഒ​ന്നാം സ്ഥാ​ന​വും ദി​യ തെ​രേ​സ ജോ​ർ​ജ് 489 മാ​ർ​ക്ക് നേ​ടി ര​ണ്ടാം സ്ഥാ​ന​വും റോ​സ്മേ​രി സ​ജി 488 മാ​ർ​ക്ക് നേ​ടി മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു.

ഹ്യൂ​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ൽ ഹ​നീ​ൻ ന​സീ​ർ 489 മാ​ർ​ക്ക് നേ​ടി ഒ​ന്നാം സ്ഥാ​ന​വും ക​രി​സ്മ ജോ​സ​ഫ് 483 മാ​ർ​ക്ക് നേ​ടി ര​ണ്ടാം സ്ഥാ​ന​വും മ​രി​യ സു​രേ​ഷ് 474 മാ​ർ​ക്ക് നേ​ടി മൂ​ന്നാം സ്ഥാ​ന​വും പ​ങ്കി​ട്ടു. മാ​ത്ത​മാ​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ൽ എ​ട്ട് കു​ട്ടി​ക​ളും എ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗ​ത്തി​ൽ മൂ​ന്ന് കു​ട്ടി​ക​ളും ഹി​സ്റ്റ​റി വി​ഭാ​ഗ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ളും മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി.
കെ​മി​സ്ട്രി, ബ​യോ​ള​ജി ബി​സി​ന​സ് സ്റ്റ​ഡീ​സ്, ഐ​പി., അ​ക്കൗ​ണ്ട​ൻ​സി തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ഓ​രോ കു​ട്ടി​ക​ളും മു​ഴു​വ​ൻ മാ​ർ​ക്കും നേ​ടി. മി​ക​ച്ച വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ, പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​ഷി സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​മ​നു മാ​ത്യു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​ന്‍റ​ണി എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

കു​ന്നും​ഭാ​ഗം
സെ​ന്‍റ് ജോ​സ​ഫ്സ്

കു​ന്നും​ഭാ​ഗം: സെ​ന്‍റ് ജോ​സ​ഫ്സ് പ​ബ്ലി​ക് സ്കൂ​ൾ ആ​ൻ​ഡ് ജൂ​നി​യ​ർ കോ​ള​ജി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി 73 പേ​രി​ൽ 27 പേ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കും 40 പേ​ർ​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും ആ​റു പേ​ർ​ക്ക് ഫ​സ്റ്റ് ക്ലാ​സും ല​ഭി​ച്ചു. അ​ഭി​മാ​നാ​ർ​ഹ​മാ​യ വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ മാ​നേ​ജ്മെ​ന്‍റും പി​ടി​എ​യും അ​ഭി​ന​ന്ദി​ച്ചു.

ഇ​ട​ക്കു​ന്നംമേ​രി​മാ​താ

ഇ​ട​ക്കു​ന്നം: മേ​രി​മാ​താ പ​ബ്ളി​ക് സ്കൂ​ളി​ന് മി​ക​ച്ച വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ എ​ല്ലാ​വ​രും ഡി​സ്റ്റിം​ഗ്ഷ​ൻ ക​ര​സ്ഥ​മാ​ക്കി. 50 ശ​ത​മാ​നം പേ​ർ 90 ശ​ത​മാ​ന​ത്തി​ൽ അ​ധി​കം മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി. റി​സ്വാ​നാ അ​ഷ​റ​ഫ് 95 ശ​ത​മാ​നം മാ​ർ​ക്ക് ക​ര​സ്ഥ​മാ​ക്കി സ്കൂ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി.

മു​ണ്ട​ക്ക​യം
സെ​ന്‍റ് ജോ​സ​ഫ്

മു​ണ്ട​ക്ക​യം: സെ​ന്‍റ് ജോ​സ​ഫ് സെ​ൻ​ട്ര​ൽ സ്കൂ​ൾ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ നാ​ല് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 10 പേ​ർ​ക്ക് 90 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ മാ​ർ​ക്കു ല​ഭി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തി​യ 56 വി​ദ്യാ​ർ​ഥി​ക​ളി​ൽ 40 പേ​ർ ഡി​സ്റ്റിം​ഗ്ഷ​നും 16 പേ​ർ ഫ​സ്റ്റ് ക്ലാ​സും ക​ര​സ്ഥ​മാ​ക്കി. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​നേ​ജ​ർ ഫാ. ​മാ​ത്യു പു​ത്ത​ൻ​പു​ര​യി​ൽ, ബ​ർ​സാ​ർ ഫാ. ​തോ​മ​സ് നാ​ല​ന്ന​ടി​യി​ൽ, പ്രി​ൻ​സി​പ്പ​ൽ ജോ​ൺ ടി.​ജെ., അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​ന്ദി​ച്ചു.

വാഴൂർ ഏ​ദ​ൻ

വാ​ഴൂ​ർ: ഏ​ദ​ൻ പ​ബ്ലി​ക് സ്കൂ​ളി​ന് നൂ​റു ശ​ത​മാ​നം വി​ജ​യം. പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രി​ൽ സ​യ​ൻ​സ് ബാ​ച്ചി​ൽ 100 ശ​ത​മാ​നം കു​ട്ടി​ക​ൾ ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യും, കൊ​മേ​ഴ്സ് ബാ​ച്ചി​ൽ 86 ശ​ത​മാ​നം പേ​ർ ഡി​സ്റ്റിം​ഗ്ഷ​നോ​ടെ​യും 14 ശ​ത​മാ​നം പേ​ർ ഫ​സ്റ്റ് ക്ലാ​സോ​ടെ​യും വി​ജ​യി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളേ​യും പ​രി​ശീ​ലി​പ്പി​ച്ച അ​ധ്യാ​പ​ക​രേ​യും പി​ടി​എ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ടി.​വി. ദി​ലീ​പി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം അ​ഭി​ന​ന്ദി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ടോം ​തോ​മ​സ്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ബാ​ബു കെ., ​മ​ഞ്ജു​ള മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ന്‍​കു​ന്നം ശ്രേ​യ​സ്

പൊ​ന്‍​കു​ന്നം: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ശ്രേ​യ​സ് പ​ബ്ലി​ക് സ്‌​കൂ​ള്‍ നൂ​റു ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. പ​രീ​ക്ഷ എ​ഴു​തി​യ 34 കു​ട്ടി​ക​ളി​ല്‍ 32 പേ​ര്‍​ക്ക് ഡി​സ്റ്റിം​ഗ്ഷ​നും ര​ണ്ട് പേ​ര്‍​ക്ക് ഫ​സ്റ്റ് ക്ലാ​സ്സും ല​ഭി​ച്ചു. ര​ണ്ടു​പേ​ർ എ​ല്ലാ​വി​ഷ​യ​ങ്ങ​ള്‍​ക്കും എ​വ​ണ്‍ ഗ്രേ​ഡ് ക​ര​സ്ഥ​മാ​ക്കി.