ഇ​​ടു​​ക്കി ര​​ണ്ടാം വൈ​​ദ്യു​​ത നി​​ല​​യം: പ്രതീക്ഷയോടെ മീ​​​ന​​​ച്ചി​​​ൽ റി​​​വ​​​ർ​​​വാ​​​ലി പ​​​ദ്ധ​​​തി
Monday, July 13, 2020 10:30 PM IST
കോട്ട​​​യം: മീ​​​ന​​​ച്ചി​​​ൽ റി​​​വ​​​ർ​​​വാ​​​ലി പ​​​ദ്ധ​​​തി വീ​​​ണ്ടും പ്ര​​​തീ​​​ക്ഷ​​യു​​ടെ പൊ​​ൻ​​തേ​​രി​​ൽ. ജി​​​ല്ല​​​യി​​​ലെ പ്ര​​​ധാ​​​ന​​​ന​​​ദി​​​യാ​​​യ മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ൽ 12 മാ​​​സ​​​വും വെ​​​ള്ളം ല​​​ഭി​​​ക്കാ​​​നും മീ​​​ന​​​ച്ചി​​​ൽ, കോ​​​ട്ട​​​യം താ​​​ലൂ​​​ക്കു​​​ക​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള പ്ര​​​ശ്ന​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​നു​​​മാ​​​യി വി​​​ഭാ​​​വ​​​നം ചെ​​​യ്ത മീ​​​ന​​​ച്ചി​​​ൽ റി​​​വ​​​ർ​​​വാ​​​ലി പ​​​ദ്ധ​​​തി​​​ക്കാ​​​ണു വീ​​​ണ്ടും പ്ര​​​തീ​​​ക്ഷ വ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ടു​​​ക്കി ജ​​​ല​​​വൈ​​​ദ്യു​​​തി പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​ന ശേ​​​ഷി വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു വൈ​​​ദ്യു​​​ത​​നി​​​ല​​​യം കൂ​​​ടി സ്ഥാ​​​പി​​​ക്കു​​​വാ​​​ൻ സ​​​ർ​​​ക്കാ​​​രും വൈ​​​ദ്യു​​​തി വ​​​കു​​​പ്പും ആ​​​ലോ​​​ചി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ത്തി​​​നു​​​ശേ​​​ഷം പു​​​റ​​​ന്ത​​​ള്ളു​​​ന്ന അ​​​ധി​​​ക​​​ജ​​​ലം തു​​​ര​​​ങ്കം വ​​​ഴി മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​മാ​​​ണ് ശ​​​ക്ത​​​മാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്പ് ആ​​​രം​​​ഭി​​​ച്ചു ചു​​​വ​​​പ്പുനാ​​​ട​​​യി​​​ൽ കു​​​രു​​​ങ്ങി​​​യ മീ​​​ന​​​ച്ചി​​​ൽ റി​​​വ​​​ർവാ​​​ലി പ​​​ദ്ധ​​​തി പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്നാ​​​ണ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്.

നി​​​ല​​​വി​​​ലു​​​ള്ള പ​​​ദ്ധ​​​തി​​​യി​​​ൽ​​​നി​​​ന്നും വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദി​​​പ്പി​​​ച്ച് ശേ​​​ഷ​​​മു​​​ള്ള വെ​​​ള്ളം മ​​​ല​​​ങ്ക​​​ര അ​​​ണ​​​ക്കെ​​​ട്ട് വ​​​ഴി തൊ​​​ടു​​​പു​​​ഴ-​​​മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തേ​​​ക്കാ​​​ണ് ഒ​​​ഴു​​​ക്കു​​​ന്ന​​​ത്. ഇ​​​ത് ആ​ ​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള, ജ​​​ല​​​സേ​​​ച​​​ന, കാ​​​ർ​​​ഷി​​​ക ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​ധി​​​ക​​​മാ​​​ണ്. ര​​​ണ്ടാം​​​നി​​​ല​​​യം സ്ഥാ​​​പി​​​ക്കു​​​ന്പോ​​ഴെ​​ങ്കി​​​ലും വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നു​​​ശേ​​​ഷം പു​​​റ​​​ന്ത​​​ള്ളു​​​ന്ന ജ​​​ലം തു​​​ര​​​ങ്കം വ​​​ഴി മൂ​​​ന്നി​​​ല​​​വി​​​ൽ എ​​​ത്തി​​​ച്ചു മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ പ​​​ദ്ധ​​​തി ത​​​യാ​​​റാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​വ​​​ശ്യം ഉ​​​യ​​​ർ​​​ന്നി​​​രി​​​ക്കു​​​ന്ന​​​ത്.

തൊ​​​ടു​​​പു​​​ഴ-​​​മൂ​​​വാ​​​റ്റു​​​പു​​​ഴ ഭാ​​​ഗ​​​ത്തേ​​​ക്ക് ഒ​​​ഴു​​​ക്കു​​​ന്ന വെ​​​ള്ള​​​ത്തി​​​ൽ അ​​​ധി​​​കം വ​​​രു​​​ന്ന വെ​​​ള്ളം തു​​​ര​​​ങ്കം വ​​​ഴി മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ൽ എ​​​ത്തി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​യി​​​രു​​​ന്നു മീ​​​ന​​​ച്ചി​​​ൽ റി​​​വ​​​ർ​​​വാ​​​ലി പ​​​ദ്ധ​​​തി. എ​​​ല്ലാ വ​​​ർ​​​ഷ​​​ത്തേ​​​യും ബ​​​ജ​​​റ്റി​​​ൽ പ​​​ദ്ധ​​​തി​​​ക്കു തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ങ്കി​​​ലും തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ന്നും ന​​​ട​​​ന്നി​​​ല്ല.
പാ​​​ലാ​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു റി​​​വ​​​ർ​​​വാ​​​ലി പ​​​ദ്ധ​​​തി​​​യു​​​ടെ ഓ​​​ഫീ​​​സ് അ​​​ടു​​​ത്ത നാ​​​ളി​​​ൽ കൂ​​​ത്താ​​​ട്ടു​​​കു​​​ള​​​ത്തേ​​​ക്കു മാ​​റ്റി​​യി​​​രു​​​ന്നു. മൂ​​​വാ​​​റ്റു​​​പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം മേ​​​ഖ​​​ല​​​യി​​​ലെ വ്യ​​​വ​​​സാ​​​യ ലോ​​​ബി പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രെ രം​​​ഗ​​​ത്തു​​​വ​​​ന്നി​​ട്ടു​​മു​​ണ്ട്. വ്യ​​​വ​​​സാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന വെ​​​ള്ളം ഇ​​​ല്ലാ​​​താ​​​കു​​​മോ​​​യെ​​​ന്ന ആ​​​ശ​​​ങ്ക​​യാ​​​ണു പ​​​ദ്ധ​​​തി​​​ക്കെ​​​തി​​​രെ രം​​​ഗ​​​ത്തു​​​വ​​രാ​​ൻ ഇ​​വ​​രെ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത്. മീ​​​ന​​​ച്ചി​​​ലാ​​​ർ സ​​​മൃ​​​ദ്ധ​​​മാ​​​യി ഒ​​​ഴു​​​കും

ജി​​​ല്ല​​​യു​​​ടെ ഹൃ​​​ദ​​​യ​​​ഭാ​​​ഗ​​​ത്തു​​​കൂ​​​ടി ഒ​​​ഴു​​​കു​​​ന്ന ന​​​ദി​​​യാ​​​ണു മീ​​​ന​​​ച്ചി​​​ലാ​​​ർ. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​യാ​​​ൽ മീ​​​ന​​​ച്ചി​​​ലാ​​​ർ കൂ​​​ടു​​​ത​​​ൽ ജ​​ല സ​​​മൃ​​​ദ്ധ​​​മാ​​​കും. 78 കി​​​ലോ​​​മീ​​​റ്റ​​​ർ നീ​​​ള​​​മു​​​ള്ള ന​​​ദി വാ​​​ഗ​​​മ​​​ണി​​​ലെ കു​​​ട​​​മു​​​രു​​​ട്ടി മ​​​ല​​​യി​​​ൽ​​നി​​​ന്നു​​​ത്​​​ഭ​​​വി​​​ച്ചു പൂ​​​ഞ്ഞാ​​​ർ, ഈ​​​രാ​​​റ്റു​​​പേ​​​ട്ട, പാ​​​ലാ, ഏ​​​റ്റു​​​മാ​​​നൂ​​​ർ, കോ​​​ട്ട​​​യം എ​​​ന്നീ പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ൽ കൂ​​​ടി ഒ​​​ഴു​​​കി വേ​​​ന്പ​​​നാ​​​ട് കാ​​​യ​​​ലി​​​ൽ ചെ​​​ന്നു ചേ​​​രു​​​ന്നു. പ​​​ശ്ചി​​​മ​​​ഘ​​​ട്ട​​​ത്തി​​​ൽ​​​നി​​​ന്നും ഉ​​​ത്​​​ഭ​​​വി​​​ക്കു​​​ന്ന പ​​​ല അ​​​രു​​​വി​​​ക​​​ൾ ചേ​​​ർ​​​ന്നാ​​​ണു മീ​​​ന​​​ച്ചി​​​ലാ​​​ർ രൂ​​പ​​മെ​​ടു​​ക്കു​​ന്ന​​ത്.

ന​​​ദി​​​യു​​​ടെ ക​​​ട​​​ൽ​​​നി​​​ര​​​പ്പി​​​ൽ​​​നി​​​ന്നു​​​ള്ള ഉ​​​യ​​​രം മ​​​ല​​​യോ​​​ടു ചേ​​​ർ​​​ന്നു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 77 മു​​​ത​​​ൽ 1156 മീ​​​റ്റ​​​ർ വ​​​രെ​​​യും മ​​​ധ്യ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ എ​​​ട്ടു മു​​​ത​​​ൽ 68 മീ​​​റ്റ​​​ർ വ​​​രെ​​​യും താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ 2 മീ​​​റ്റ​​​റി​​​ൽ താ​​​ഴെ​​​യു​​​മാ​​​ണ്. 1208 ച​​​തു​​​ര​​​ശ്ര കി​​​ലോ​​​മീ​​​റ്റ​​​ർ പ്ര​​​ദേ​​​ശ​​​ത്തെ മീ​​​ന​​​ച്ചി​​​ലാ​​​ർ ന​​​ന​​​യ്ക്കു​​​ന്നു. ഒ​​​രു വ​​​ർ​​​ഷം 23,490 ല​​​ക്ഷം ഘ​​​ന​​​മീ​​​റ്റ​​​ർ ജ​​​ലം മീ​​​ന​​​ച്ചി​​​ലാ​​​റി​​​ൽ കൂ​​​ടി ഒ​​​ഴു​​​കു​​​ന്നു. ഉ​​​പ​​​യോ​​​ഗ​​​യോ​​​ഗ്യ​​​മാ​​​യ 11,100 ല​​​ക്ഷം ഘ​​​ന​​​മീ​​​റ്റ​​​ർ ജ​​​ലം മീ​​​ന​​​ച്ചി​​​ലാ​​​ർ വ​​​ർ​​​ഷം​​​തോ​​​റും പ്ര​​​ദാ​​​നം ചെ​​​യ്യു​​​ന്നു.

ചെ​​​റു​​​തും വ​​​ലു​​​തു​​​മാ​​​യി 38 പോ​​​ഷ​​​ക ന​​​ദി​​​ക​​​ളാ​​​ണു മീ​​​ന​​​ച്ചി​​​ലാ​​​റി​​​നു​​​ള്ള​​​ത്. ഇ​​​വ​​​യ്ക്കു പു​​​റ​​​മേ മീ​​​ന​​​ച്ചി​​​ലാ​​​റി​​​ൽ ല​​​യി​​​ക്കു​​​ന്ന 47 ഉ​​​പ​​​പോ​​​ഷ​​​ക ന​​​ദി​​​ക​​​ളും 114 ചെ​​​റി​​​യ അ​​​രു​​​വി​​​ക​​​ളു​​​മു​​​ണ്ട്. മീ​​​ന​​​ച്ചി​​​ൽ റി​​​വ​​​ൽ​​​വാ​​​ലി പ​​​ദ്ധ​​​തി​​​ക്കു മു​​​ൻ​​​കൈ​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും പി.​​​സി. ജോ​​​ർ​​​ജ് എം​​​എ​​​ൽ​​​എ പ​​​റ​​​ഞ്ഞു. പ​​​ദ്ധ​​​തി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യാ​​​ൽ കോ​​​ട്ട​​​യം, ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​ക​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള ക്ഷാ​​​മ​​​ത്തി​​​നും, കാ​​​ർ​​​ഷി​​​ക ആ​​​വ​​​ശ്യ​​​ത്തി​​​നു​​​ള്ള ജ​​​ല​​​ദൗ​​​ർ​​​ല​​​ഭ്യ​​​ത്തി​​​നും പ​​​രി​​​ഹാ​​​ര​​​മാ​​​കു​​​മെ​​​ന്നും പി.​​​സി. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു.

മീ​​​ന​​​ച്ചി​​​ൽ ആ​​​ദ്യ​​​പ​​​ദ്ധ​​​തി

അ​​​ടു​​​ക്കം പ്ര​​​ദേ​​​ശ​​​ത്ത് മി​​​നി ഡാം ​​​നി​​​ർ​​​മി​​​ച്ച് ജ​​​ലം ത​​​ട​​​ഞ്ഞു നി​​​ർ​​​ത്തി ആ​​​വ​​​ശ്യ​​​സ​​​മ​​​യ​​​ത്ത് മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ലേ​​​ക്കു തു​​​റ​​​ന്നു​​​വി​​​ടു​​​ന്ന രീ​​​തി​​​യാ​​​യി​​​രു​​​ന്ന ആ​​​ദ്യ പ​​​ദ്ധ​​​തി. 1970ൽ ​​​അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി കെ. ​​​ക​​​രു​​​ണാ​​​ക​​​ര​​​ൻ പ​​​ദ്ധ​​​തി​​​ക്ക് ത​​​റ​​​ക്ക​​​ല്ലി​​​ടി​​​ൽ ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു. ജ​​​ന​​​വാ​​​സ കേ​​​ന്ദ്ര​​​ങ്ങ​​​ൾ​​​ക്ക് നാ​​​ശ​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ടാ​​​ണു മീ​​​ന​​​ച്ചി​​​ൽ പ​​​ദ്ധ​​​തി പു​​​ന​​​രു​​​ജ്ഞീ​​​വി​​​പ്പി​​​ച്ച് മീ​​​ന​​​ച്ചി​​​ൽ റി​​​വ​​​ർ​​​വാ​​​ലി പ​​​ദ്ധ​​​തി​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ എ​​​ത്തു​​​ന്ന​​​ത്. മീ​​​ന​​​ച്ചി​​​ലാ​​​റി​​​ൽ​​​നി​​​ന്നു​​​ള്ള വെ​​​ള്ളം ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വി​​​ടാ​​​നാ​​​യി വാ​​​ഗ​​​മ​​​ണ്ണി​​​ന് അ​​​ടു​​​ത്താ​​​യി ര​​​ണ്ട് തു​​​ര​​​ങ്ക​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വ​​​യി​​​ൽ ഒ​​​രെ​​​ണ്ണം വ​​​ഴി​​​ക്ക​​​ട​​​വ് ത​​​ട​​​യ​​​ണ​​​യി​​​ൽ​​​നി​​​ന്നു ക​​​രി​​​ന്തി​​​രി​​​യി​​​ലേ​​​ക്കും മ​​​റ്റേ​​​ത് കൂ​​​ട്ടി​​​യാ​​​ർ​​​നി​​​ന്നു ക​​​പ്പ​​​ക്കാ​​​ന​​​ത്തേ​​​ക്കു​​​മാ​​​ണ്. മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ലെ ജ​​​ല​​​നി​​​ര​​​പ്പ് ഉ​​​യ​​​രു​​​ന്ന​​​ത് ഒ​​​രു പ​​​രി​​​ധി വ​​​രെ ത​​​ട​​​യു​​​ന്ന​​​ത് ഈ ​​​ത​​​ട​​​യ​​​ണ​​​ക​​​ളാ​​​ണ്. ഇ​​​ടു​​​ക്കി അ​​​ണ​​​ക്കെ​​​ട്ടി​​​ലേ​​​ക്ക് വെ​​​ള്ളം ത​​​രു​​​ന്ന​​​തി​​​നു പ​​​ക​​​ര​​​മാ​​​യി അ​​​ണ​​​ക്കെ​​​ട്ടി​​​ൽ​​​നി​​​ന്നും പു​​​റ​​​ന്ത​​​ള്ള​​​പ്പെ​​​ടു​​​ന്ന വെ​​​ള്ള​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം മീ​​​ന​​​ച്ചി​​​ലാ​​​റ്റി​​​ലേ​​​ക്ക് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​ത്തി​​​നു വ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ പ​​​ഴ​​​ക്ക​​​മു​​​ണ്ട്.

ര​​​​ണ്ടാ​​​​ം വൈദ്യുത‌നി​​​​ല​​​​യം

ഇ​​ടു​​ക്കി​​യി​​ലെ ര​​​​ണ്ടാ​​​​മ​​​​ത്തെ നി​​​​ല​​​​യ​​​​ത്തി​​​​ൽ 200 മെ​​​​ഗാ​​​​വാ​​​​ട്ട് വീ​​​​തം വൈ​​​​ദ്യു​​​​തി ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന നാ​​​​ലു ജ​​​​ന​​​​റേ​​​​റ്റ​​​​റു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്കാ​​​​നാ​​​​ണ് ല​​​​ക്ഷ്യ​​​​മി​​​​ടു​​​​ന്ന​​​​ത്. മീ​​​​ന​​​​ച്ചി​​​​ൽ, കാ​​​​ളി​​​​യാ​​​​ർ, നാ​​​​ളി​​​​യാ​​​​നി, അ​​​​റ​​​​ക്കു​​​​ളം പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളാ​​​​ണ് സാ​​​​ധ്യ​​​​താ​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. അ​​​​റ​​​​ക്കു​​​​ള​​​​ത്തി​​​​നും കാ​​​​ഞ്ഞാ​​​​റി​​​​നു​​​​മി​​​​ട​​​​യി​​​​ൽ പ​​​​വ​​​​ർ​​​​ഹൗ​​​​സ് സ്ഥാ​​​​പി​​​​ക്കാ​​​​മെ​​​​ന്നാ​​​​ണു ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു 500 മീ​​​​റ്റ​​​​റോ​​​​ളം മാ​​​​റി ഭൂ​​​​ഗ​​​​ർ​​​​ഭ പ​​​​വ​​​​ർ​​​​ഹൗ​​​​സ് സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യം. കു​​​​ള​​​​മാ​​​​വ് ഡാ​​​​മി​​​​നു​​​​ള്ളി​​​​ൽ പു​​​​തി​​​​യ ഇ​​​​ൻ​​​​ടേ​​​​ക്ക് സ്ഥാ​​​​പി​​​​ച്ച് പെ​​​​ൻ​​​​സ്റ്റോ​​​​ക്കു വ​​​​ഴി വെ​​​​ള്ളം പു​​​​തി​​​​യ നി​​​​ല​​​​യ​​ത്തി​​ലെ​​​​ത്തി​​​​ക്കു​​​​ന്ന രീ​​​​തി​​​​യി​​​​ലാ​​​​ണു പ​​​​ഠ​​​​ന റി​​​​പ്പോ​​​​ർ​​​​ട്ട്. നി​​​​ല​​​​യ​​​​ത്തി​​​​ൽ​​​​നി​​​​ന്നു പു​​​​റ​​​​ന്ത​​​​ള്ളു​​​​ന്ന വെ​​​​ള്ളം പൈ​​​​പ്പ് വ​​​​ഴി​​​​യോ ട​​​​ണ​​​​ൽ​​​​വ​​​​ഴി​​​​യോ മീ​​​​ന​​​​ച്ചി​​​​ലാ​​​​റ്റി​​​​ലെ​​​​ത്തി​​​​ക്കാം.