ക​ന​ത്ത സു​ര​ക്ഷ​യി​ലും ജാ​ഗ്ര​ത​യി​ലും എ​ൻ​ജി​നി​യ​റിം​ഗ്, ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ
Thursday, July 16, 2020 10:53 PM IST
കോ​​ട്ട​​യം: ക​​ന​​ത്ത സു​​ര​​ക്ഷ​​യി​​ലും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ​​യും അ​​ധ്യാ​​പ​​ക​​രു​​ടെ​​യും മാ​​താ​​പി​​താ​​ക്ക​​ളു​​ടെ​​യും ജാ​​ഗ്ര​​ത​​യി​​ലും എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഫാ​​ർ​​മ​​സി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ ന​​ട​​ന്നു. കോ​​വി​​ഡ് പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ക​​ന​​ത്ത സു​​ര​​ക്ഷ​​യാ​​ണ് പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ഒ​​രു​​ക്കി​​യി​​രു​​ന്ന​​ത്. ജി​​ല്ല​​യി​​ൽ കോ​​ട്ട​​യം ടൗ​​ണി​​ന് 20 കി​​ലോ​​മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ലാ​​യി 25 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി ഏ​​ഴാ​​യി​​ര​​ത്തോ​​ളം വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഫാ​​ർ​​മ​​സി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​ഗ്നി​​ശ​​മ​​ന സേ​​ന അ​​ണു​​വി​​മു​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഹോം ​​ക്വാ​​റ​​ന്‍റൈ​​നി​​ലി​​രി​​ക്കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ലെ പ്ര​​ത്യേ​​ക മു​​റി​​ക​​ളി​​ലാ​​ണ് പ​​രീ​​ക്ഷ​​യെ​​ഴു​​തി​​ച്ച​​ത്. പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ത്തി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യ്ക്ക് കൂ​​ടു​​ത​​ൽ പേ​​രും സ്വ​​ന്തം വാ​​ഹ​​ന​​ങ്ങ​​ളാ​​ണ് ഉ​​പ​​യോ​​ഗി​​ച്ച​​ത്.
ഉ​​ച്ച​​ഭ​​ക്ഷ​​ണ​​വും എ​​ല്ലാ​​വ​​രും കൊ​​ണ്ടു​​വ​​ന്നു. കെ​​എ​​സ്ആ​​ർ​​ടി​​സി വി​​വി​​ധ ഡി​​പ്പോ​​ക​​ളി​​ൽ നി​​ന്നും പ്ര​​ത്യേ​​ക സ​​ർ​​വീ​​സു​​ക​​ൾ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വു​​മാ​​യി ന​​ട​​ത്തി​​യി​​രു​​ന്നു. തെ​​ർ​​മ​​ൽ സ്കാ​​ന​​റി​​ൽ താ​​പ​​നി​​ല പ​​രി​​ശോ​​ധി​​ച്ച​​തി​​നു​​ശേ​​ഷ​​മാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ലേ​​ക്ക് പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ഇ​​ൻ​​വി​​ജി​​ലേ​​റ്റ​​ർ​​മാ​​ർ മാ​​സ്കും കൈ​​യു​​റ​​യും ധ​​രി​​ച്ചി​​രു​​ന്നു. ഒ​​രു ക്ലാ​​സ് മു​​റി​​യി​​ൽ 20 കു​​ട്ടി​​ക​​ളാ​​ണ് പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​ത്. രാ​​വി​​ലെ മ​​ഴ പെ​​യ്ത​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ളെ വ​​ല​​ച്ചു.