നാ​ട് ഒ​രു​മി​ച്ചി​ട്ടും സ​രി​ഗ വി​ജ​യ​ൻ ഓ​ർ​മയാ​യി
Tuesday, August 4, 2020 10:01 PM IST
രാ​മ​പു​രം: അ​ടി​യ​ന്ത​ര​മാ​യി ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മാ​യി വ​ന്ന സ​രി​ഗ വി​ജ​യ​നു​വേ​ണ്ടി ഒ​രു നാ​ട് മു​ഴു​വ​ൻ കൈ​കോ​ർ​ത്തി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല. ഏ​ക​ദേ​ശം 50 ല​ക്ഷം രൂ​പ​യോ​ളം ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കും തു​ട​ർ ചി​കി​ത്സ​യ്ക്കും ആ​വ​ശ്യ​മാ​യി​രു​ന്നു.
രാ​മ​പു​ര​ത്തെ സ​രി​ഗ സൗ​ണ്ട്സ് എ​ന്ന പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ ജ​ന​ങ്ങ​ൾ​ക്കെ​ല്ലാം സു​പ​രി​ചി​ത​നാ​യി​രു​ന്ന രാ​മ​പു​രം കി​ഴ​ക്കേ​വെ​ള്ള​ക്ക​ട​യി​ൽ വി​ജ​യ​നു (56) വേ​ണ്ടി കാ​രു​ണ്യ​ത്തി​ന്‍റെ ഉ​റ​വ വ​റ്റാ​ത്ത സു​മ​ന​സു​ക​ൾ ഒ​രു​മി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ൻ ര​ക്ഷാ​സ​മി​തി 18.50 ല​ക്ഷം രൂ​പ​യും മ​റ്റു സം​ഘ​ട​ന​ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ചി​കി​ത്സ​യ്ക്കാ​വ​ശ്യ​മാ​യ ബാ​ക്കി പ​ണ​വും സ്വ​രൂ​പി​ച്ച​തോ​ടെ ക​ഴി​ഞ്ഞ 28 ന് ​എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തു​ക​യാ​യി​രു​ന്നു. ഓ​പ്പ​റേ​ഷ​ൻ വി​ജ​യ​ക​ര​മാ​യി​രു​ന്നെ​ങ്കി​ലും ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ണു​ബാ​ധ ഉ​ണ്ടാ​വു​ക​യും പി​ന്നീ​ട് മ​ര​ണ​മ​ട​യു​ക​യും ചെ​യ്തു.
കേ​ര​ളാ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വി​ജ​യ​ൻ. സം​സ്കാ​രം ഇ​ന്ന​ലെ ന​ട​ത്തി. ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​യി​ലു​ള്ള​വ​ർ അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു.
വി​ജ​യ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ജോ​സ് കെ. ​മാ​ണി എം​പി, മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബൈ​ജു ജോ​ണ്‍ പു​തി​യി​ട​ത്തു​ചാ​ലി​ൽ, ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എ​ച്ച്. ഇക്ബാ​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.