പാ​​യി​​പ്പാ​​ട് ജം​​ഗ്ഷ​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നു പു​​തി​​യ പ​​ദ്ധ​​തി
Wednesday, August 5, 2020 11:34 PM IST
പാ​​യി​​പ്പാ​​ട്: പാ​​യി​​പ്പാ​​ട് ജം​​ഗ്ഷ​​ന്‍റെ വി​​ക​​സ​​ന​​ത്തി​​നു പു​​തി​​യ പ​​ദ്ധ​​തി വ​​രും. തി​​രു​​വ​​ല്ല​ - മ​​ല്ല​​പ്പ​​ള്ളി​ - ചേ​​ല​​ക്കൊ​​ന്പ് റോ​​ഡ് പ​​ദ്ധ​​തി​​യി​​ൽ​​പ്പെ​​ടു​​ത്തി​​യാ​​ണ് ജം​​ഗ്ഷ​​ൻ വി​​ക​​സ​​നം ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. കി​​ഫ്ബി ഫ​​ണ്ടു ന​​ൽ​​കി നി​​ർ​​മി​​ക്കു​​ന്ന ഈ ​​റോ​​ഡ് വി​​ക​​സ​​ന പ​​ദ്ധ​​തി പൊ​​തു​​മ​​രാ​​മ​​ത്തു വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള റി​​സ്ക് ക​​ന്പ​​നി​​യാ​​ണ് ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്തു​​ന്ന​​ത്. ഈ ​​പ​​ദ്ധ​​തി വ​​രു​​ന്ന​​തി​​നാ​​ലാ​​ണ് ക​​വി​​യൂ​​ർ റോ​​ഡ് പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി പാ​​യി​​പ്പാ​​ട് ജം​​ഗ്ഷ​​ന്‍റെ വി​​ക​​സ​​നം ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

സ്മാ​​ർ​​ട്ട് ഫോ​​ണ്‍ ന​​ൽ​​കി

മാ​​ട​​പ്പ​​ള്ളി: ഗ്രാ​​മ​പ​​ഞ്ചാ​​യ​​ത്ത് കോ​​വി​​ഡ് ട്രീ​​റ്റ്മെ​​ന്‍റ് സെ​​ന്‍റ​​റി​​ലേ​​ക്ക് ആ​​വ​ശ്യ​​മാ​​യ സ്മാ​​ർ​​ട്ട് ഫോ​​ണ്‍ മു​​ണ്ടു​​പാ​​ലം സെ​​ന്‍റ മേ​​രീ​​സ് പ​​ള്ളി​​യി​​ൽ​നി​​ന്ന് വാ​​ങ്ങി ന​​ൽ​​കി. വി​​കാ​​രി ഫാ.​ ​ജോ​​സ് പ​​റ​​പ്പ​​ള്ളി ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്ത് സ്ഥി​​രം സ​​മി​​തി അ​​ധ്യ​​ക്ഷ​​ൻ നി​​ധീ​​ഷ് കൊ​​ച്ചേ​​രി​​ക്കു ഫോ​​ണ്‍ കൈ​​മാ​​റി. ഫാ. ​​ലി​​ബി​​ൻ, പ​​ഞ്ചാ​​യ​​ത്തം​​ഗം മി​​നി റെ​​ജി, ജോ​​മോ​​ൻ പ്രാ​​ക്കു​​ഴി, നോ​​ഡ​​ൽ ഓ​​ഫീ​​സ​​ർ പ്ര​​സ​​ന്ന​​ൻ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.