കോവിഡ്: ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​ദി​​ന നി​​ര​​ക്ക്, 139 പേർക്ക്
Sunday, August 9, 2020 10:16 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ദു​​രി​​ത​​ത്തി​​നൊ​​പ്പം കോ​​വി​​ഡും ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ൽ പി​​ടി​​മു​​റു​​ക്കി. ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന പ്ര​​തി​​ദി​​ന രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം ഇ​​ന്ന​​ലെ രേ​​ഖ​​പ്പെ​​ടു​​ത്തി. 139 പേ​​ർ​​ക്കാ​​ണ് ഇ​​ന്ന​​ലെ കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഇ​​തി​​ൽ 110 പേ​​ർ​​ക്ക് സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന​​യാ​​ണ് രോ​​ഗം ബാ​​ധി​​ച്ച​​ത്. 29പേ​​ർ സം​​സ്ഥാ​​ന​​ത്തി​​നു പു​​റ​​ത്തു​​നി​​ന്നു വ​​ന്ന​​വ​​രാ​​ണ്.
സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന രോ​​ഗം ബാ​​ധി​​ച്ച​​വ​​രി​​ൽ ഏ​​റ്റ​​വും കൂ​​ട​​ത​​ൽ പേ​​ർ ഏ​​റ്റു​​മാ​​നൂ​​ർ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ​​നി​​ന്നു​​ള്ള​​വ​​രാ​​ണ്. സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന 30 പേ​​ർ​​ക്കും സം​​സ്ഥാ​​ന​​ത്തി​​ന് പു​​റ​​ത്തു​​നി​​ന്നു​​ള്ള​​വ​​രി​​ൽ 15 പേ​​ർ​​ക്കു​​മാ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. അ​​തി​​ര​​ന്പു​​ഴ​​യി​​ലും സ​​ന്പ​​ർ​​ക്കം മു​​ഖേ​​ന 15 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​തോ​​ടെ ജി​​ല്ല​​യി​​ൽ രോ​​ഗം ബാ​​ധി​​ച്ച് ചി​​കി​​ത്സ​​യി​​ലു​​ള്ള​​വ​​രു​​ടെ എ​​ണ്ണം 489 ആ​​യി. ഇ​​തു​​വ​​രെ ആ​​കെ 1653 പേ​​ർ​​ക്ക് രോ​​ഗം ബാ​​ധി​​ച്ചു. ഇ​​ന്ന​​ലെ 56 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി. ജി​​ല്ല​​യി​​ൽ 1161 പേ​​ർ രോ​​ഗ​​മു​​ക്ത​​രാ​​യി.
ജി​​ല്ല​​യി​​ൽ 87 വാ​​ർ​​ഡു​​ക​​ൾ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​ക്കി. 22 ത​​ദ്ദേ​​ശ​​ഭ​​ര​​ണ സ്ഥാ​​പ​​ന മേ​​ഖ​​ല​​ക​​ളി​​ലെ 87 വാ​​ർ​​ഡു​​ക​​ൾ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണു​​ക​​ളാ​​ണ്.