മു​​ൻ​​ക​​രു​​ത​​ൽ ഫ​​ലം ക​​ണ്ടു; ദു​​രി​​തം കു​​റ​​ഞ്ഞു
Monday, August 10, 2020 10:04 PM IST
കോ​​ട്ട​​യം: പ്ര​​ള​​യ​​ത്തി​​ൽ ജി​​ല്ല​​യു​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ​​മേ​​ഖ​​ല പൂ​​ർ​​ണ​​മാ​​യും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. വെ​​ള്ള​​പ്പൊ​​ക്കം ഉ​​ണ്ടാ​​കു​​മെ​​ന്ന നി​​ഗ​​മ​​ന​​ത്തി​​ലും മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ലെ ദു​​രി​​തം ഓ​​ർ​​ത്തും ഭൂ​​രി​​ഭാ​​ഗം ആ​​ളു​​ക​​ളും ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലേ​​ക്ക് നേ​​ര​​ത്തെ​​ത​​ന്നെ മാ​​റി​​യി​​രു​​ന്നു. ബ​​ന്ധു​​വീ​​ടു​​ക​​ളി​​ലേ​​ക്കു മാ​​റാ​​ൻ സാ​​ധി​​ക്കാ​​ത്ത​​വ​​ർ നേ​​ര​​ത്തെ​​ത​​ന്നെ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കും മാ​​റി. ഇ​​തോ​​ടെ പ​​ടി​​ഞ്ഞാ​​റ​​ൻ മേ​​ഖ​​ല​​യാ​​യ കു​​മ​​ര​​കം, തി​​രു​​വാ​​ർ​​പ്പ്, ആ​​ർ​​പ്പൂ​​ക്ക​​ര, അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി​​യ വീ​​ടു​​ക​​ളി​​ൽ ആ​​രു​​മി​​ല്ല.

മു​​ൻ വ​​ർ​​ഷ​​ങ്ങ​​ളി​​ൽ വീ​​ടു​​ക​​ളി​​ൽ വെ​​ള്ളം ക​​യ​​റി ഒ​​റ്റ​​പ്പെ​​ട്ട​​വ​​രെ ര​​ക്ഷ​​പ്പെ​​ടു​​ത്തു​​ക എ​​ന്ന​​താ​​യി​​രു​​ന്നു പ്ര​​ധാ​​ന വെ​​ല്ലു​​വി​​ളി. ഇ​​ത്ത​​വ​​ണ ഇ​​തു കാ​​ര്യ​​മാ​​യു​​ണ്ടാ​​യി​​ല്ല. കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ ശ​​ക്ത​​മാ​​യ മ​​ഴ​​യു​​ണ്ടാ​​യി ന​​ദി​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രാ​​ൻ തു​​ട​​ങ്ങി​​യെ​​ന്ന വാ​​ർ​​ത്ത​​യെ​​ത്തി​​യ​​തോ​​ടെ പ്രാ​​യ​​മാ​​യ​​വ​​രേ​​യും രോ​​ഗി​​ക​​ളേ​​യും മാ​​റ്റി​​യി​​രു​​ന്നു. പ്ര​​ദേ​​ശ​​ത്തെ വീ​​ടു​​ക​​ളി​​ലെ വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ളെ നേ​​ര​​ത്തെ ത​​ന്നെ ഉ​​യ​​ർ​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി. ഇ​​വ​​ർ​​ക്ക് സം​​യു​​ക്ത​​മാ​​യി തീ​​റ്റ​​യും വെ​​ള്ള​​വും മ​​റ്റും എ​​ത്തി​​ക്കു​​ക​​യാ​​ണ്.