മു​ക്കു​ള​ത്ത് മ​ണ്ണി​ടി​ച്ചി​ൽ: 15 ഏ​ക്ക​ർ കൃ​ഷി ന​ശി​ച്ചു
Tuesday, August 11, 2020 9:33 PM IST
മു​ക്കു​ളം: കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ക്കു​ള​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ലി​ൽ 15 ഏ​ക്ക​റി​ലെ കൃ​ഷി​യും മ​ര​ങ്ങ​ളും മ​ണ്ണി​ന​ടി​യി​ലാ​യി. വെ​മ്പാ​ല ടോ​പ്പി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മ​താ​മ്മ കു​ള​ത്തി​ന് താ​ഴ്ഭാ​ഗ​ത്ത് മ​ല​യി​ടി​ഞ്ഞ് താ​ഴേ​യ്ക്കു പ​തി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.
തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ടി​ഞ്ഞാ​റെ​പീ​ടി​ക​യി​ൽ ഷൈ​ൻ മാ​ത്യു, വെ​ട്ടി​ക്ക​ൽ ജോ​ർ​ജു​കു​ട്ടി, സി​ബി​ച്ച​ൻ, പൊ​ട്ടം​കു​ളം ജോ​ണി മാ​ത്യു, പു​റ​പ്പ​ന്താ​നം ജോ​ൺ​സ​ൺ, പ​ടി​ഞ്ഞാ​റേ​പ്പ​റ​ന്പി​ൽ നി​ധി​ൻ എ​ന്നി​വ​രു​ടെ ഭൂ​മി​യാ​ണ് ന​ശി​ച്ച​ത്. കൂ​റ്റ​ൻ ക​ല്ലു​ക​ളും മ​ണ്ണും താ​ഴേ​ക്ക് ഊ​ർ​ന്ന് സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ ഉ​ൾ​പ്പെടെ മ​ണ്ണി​ന​ടി​യി​ലാ​യി.
മു​ക്കു​ളം, ഇ​ളം​കാ​ട്, കൊ​ടു​ങ്ങ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​മ​സക്കാ​ർ രാ​ത്രി​യി​ൽ വ​ലി​യ ശ​ബ്ദം കേ​ട്ടി​രു​ന്ന​താ​യി പ​റ​യു​ന്നുണ്ട്.

ആ​ന​യി​റ​ങ്ങി കൃ​ഷി​യി​ടം ത​ക​ർ​ത്തു

എ​രു​മേ​ലി: സോ​ളാ​ർ​വേ​ലി ത​ക​ർ​ത്ത് എ​ത്തി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​യോ​ധി​ക​യു​ടെ കൃ​ഷി​യി​ടം ത​ക​ർ​ത്തു. പ​ഞ്ചാ​യ​ത്തി​ലെ പാ​ക്കാ​നം വാ​ളി​പ്ലാ​ക്ക​ൽ ല​ക്ഷ്മി​ക്കു​ട്ടി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് ആ​ന​യി​റ​ങ്ങി​യ​ത്. വാ​ഴ, ക​പ്പ, ചേ​ന, ചേ​ന്പ് തു​ട​ങ്ങി പ​റ​മ്പി​ലെ കൃ​ഷി​യെ​ല്ലാം ആ​ന ച​വി​ട്ടി​മെ​തി​ച്ചു. ഓ​ണ​ക്കാ​ലം ല​ക്ഷ്യ​മി​ട്ട് ന​ട​ത്തി​യ കൃ​ഷി​യാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. പ്ര​ദേ​ശ​ത്ത് വ​ന്യ​മൃ​ഗ​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ വ​നം​വ​കു​പ്പ് സൗ​രോ​ർ​ജ വേ​ലി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്. അ​ടു​ത്തി​ടെ​യും ഇ​വി​ടെ കാ​ട്ട​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.