ഓ​ൺ​ലൈ​ൻ പ്ര​സം​ഗ​മ​ത്സ​രം
Thursday, August 13, 2020 9:50 PM IST
ചെ​മ്മ​ല​മ​റ്റം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ള​വ​ർ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഓ​ൺ​ലൈ​ൻ പ്ര​സം​ഗ​മ​ത്സ​രം ന​ട​ത്തും. ‘കോ​വി​ഡ് വി​മു​ക്ത ഇ​ന്ത്യ എ​ന്‍റെ സ്വ​പ്നം' എ​ന്ന സ​ന്ദേ​ശ​വു​മാ​യി സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൽ ഒ​ന്നു മു​ത​ൽ പ​ത്തു വ​രെ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ങ്കെ​ടു​ക്കാം. കൂ​ടാ​തെ കോ​വി​ഡ് വി​മു​ക്ത ഇ​ന്ത്യ​യ്ക്കാ​യി വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ആ​ശ​യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളും. മി​ക​ച്ച ആ​ശ​യ​ങ്ങ​ൾ​ക്കും പ്ര​സം​ഗ​ങ്ങ​ൾ​ക്കും സ​മ്മാ​ന​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഹെ​ഡ്മാ​സ്റ്റ​ർ പോ​ൾ തോ​മ​സ്, അ​ധ്യാ​പ​ക​രാ​യ ജി​ജി ജോ​സ​ഫ്, സി​നു ജോ​സ​ഫ്, സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.

വൈ​ദ്യു​തി മു​ട​ങ്ങും

രാ​മ​പു​രം: രാ​മ​പു​രം വൈ​ദ്യു​തി സെ​ക്‌​ഷ​ൻ പ​രി​ധി​യി​ൽ മ​ര​ങ്ങാ​ട്, ചെ​റു​കു​റി​ഞ്ഞി, ഇ​ട​നാ​ട്, ഏ​ഴാ​ച്ചേ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ വൈ​ദ്യു​തി ഭാ​ഗി​ക​മാ​യി മു​ട​ങ്ങും.