സം​​വ​​ര​​ണ, സ​​ർ​​വീ​​സ് ച​​ട്ട​​ങ്ങ​​ളി​​ൽ ഭേ​​ദ​​ഗ​​തി​​ വേ​​ണം: ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ്
Saturday, September 19, 2020 11:16 PM IST
ച​​ങ്ങ​​നാ​​ശേ​​രി: സം​​വ​​രേ​​ണ​​ത​​ര വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്കു​​ള്ള സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണം ഉ​​ദ്യോ​​ഗ നി​​യ​​മ​​ന ​​മേ​​ഖ​​ല​​യി​​ൽ ന​​ട​​പ്പാ​​ക്കാ​​ൻ സം​​സ്ഥാ​​ന​​ത്തു നി​​ല​​വി​​ലു​​ള്ള സം​​വ​​ര​​ണ ച​​ട്ട​​ങ്ങ​​ളി​​ലും സ​​ർ​​വീ​​സ് ച​​ട്ട​​ങ്ങ​​ളി​​ലും റി​​സ​​ർ​​വേ​​ഷ​​ൻ, റൊ​​ട്ടേ​​ഷ​​ൻ ചാ​​ർ​​ട്ടു​​ക​​ളി​​ലും ആ​​വ​​ശ്യ​​മാ​​യ ഭേ​​ദ​​ഗ​​തി​​ക​​ൾ അ​​ടി​​യ​​ന്തര​​മാ​​യി ന​​ട​​പ്പി​​ൽ വ​​രു​​ത്ത​​ണ​​മെ​​ന്ന് ക​​ത്തോ​​ലി​​ക്കാ കോ​​ണ്‍​ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​മി​​തി സ​​ർ​​ക്കാ​​രി​​നോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടു.

എ​​സ്‌​​സി, പി​​ന്നാ​​ക്ക വി​​ഭാ​​ഗ​​ങ്ങ​​ളെയും തു​​ട​​ർ​​ന്ന് സാ​​ന്പ​​ത്തി​​ക സം​​വ​​ര​​ണ വി​​ഭാ​​ഗ​​ങ്ങ​​ളെയും നി​​യ​​മാ​​നു​​സൃ​​തം പ​​രി​​ഗ​​ണി​​ക്കു​​ന്ന​​തി​​ന് ഭ​​ര​​ണ​​ഘ​​ട​​നാ ഭേ​​ദ​​ഗ​​തി​​യി​​ലൂ​​ടെ ന​​ട​​പ്പി​​ലാ​​ക്കി​​യി​​ട്ടു​​ള്ള നി​​യ​​മം ജാ​​ഗ്ര​​ത​​യോ​​ടെ ന​​ട​​പ്പി​​ലാ​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ പ്ര​​തി​​ബ​​ദ്ധത കാ​​ട്ട​​ണ​​മെ​​ന്നും ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി അ​ധ്യ​ക്ഷ​​ത വ​​ഹി​​ച്ചു. ഡ​​യ​​റ​​ക്ട​​ർ ഫാ. ​​ജോ​​സ് മു​​ക​​ളേ​​ൽ, ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി രാ​​ജേ​​ഷ് ജോ​​ണ്‍ ട്ര​​ഷ​​റ​​ർ സി​​ബി മു​​ക്കാ​​ട​​ൻ, പ്ര​​ഫ. ജാ​​ൻ​​സ​​ൻ ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.