വീ​​ടു​​ക​​യ​​റി ആ​​ക്ര​​മ​ണം: ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ
Monday, September 28, 2020 11:40 PM IST
വൈ​​ക്കം: വീ​​ടു​​ക​​യ​​റി ആ​​ക്ര​​മി​​ച്ചു വെ​​ട്ടി​​പ്പ​​രി​​ക്കേ​​ൽ​​പി​​ച്ച കേ​​സി​​ലെ നാ​​ലാം പ്ര​​തി അ​​ഖി​​ൽ പ്ര​​സാ​​ദ് (25) പോ​​ലീ​​സ് പി​​ടി​​യി​​ൽ. ത​​ല​​യാ​​ഴം എ​​നേ​​ഴ​​ത്ത് ക​​ട്ട​​ത്ത​​റ​​യി​​ൽ വെ​​ണ്‍​മ​​ണി വി​​ഷ്ണു, സ​​ഹോ​​ദ​​ര​​ൻ ഗോ​​കു​​ൽ, പി​​താ​​വ് വി​​നോ​​ദ്, വി​​ഷ്ണു​​വി​​ന്‍റെ സു​​ഹൃ​​ത്ത് ഗി​​രീ​​ഷ് എ​​ന്നി​​രെ ആ​​ക്ര​​മി​​ച്ച കേ​​സി​​ലാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്.
ഇ​​ട​​യാ​​ഴം രാ​​ജീ​​വ് ഗാ​​ന്ധി കോ​​ള​​നി​​യി​ൽ താ​മ​സി​ക്കു​ന്ന അ​​ഖി​ലി​​നെ​ പോ​​ലീ​​സ് ഇ​​ന്ന​​ലെ​യാ​​ണ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​യാ​​ൾ നി​​ര​​വ​​ധി കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​ണെ​​ന്ന് പോ​​ലീ​​സ് പ​​റ​​ഞ്ഞു. ഇ​​തേ ​കേ​​സി​​ൽ പ്ര​​തി​​ക​​ളാ​​യ മു​​ത്തേ​​ട​​ത്തു​​കാ​​വ് കോ​​ട്ട​​ച്ചി​​റ സ്വ​​ദേ​​ശി​​ക​​ളാ​​യ വി​​ഷ്ണു, അ​​ഭി​​ജി​​ത്ത്, രാ​​ഹു​​ൽ എ​​ന്നി​​വ​​രെ നേ​​ര​​ത്തെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. കേ​​സി​​ൽ ഏ​​താ​​നും പ്ര​​തി​​ക​​ളെ കൂ​​ടി പി​​ടി​​കൂ​​ടാ​​നു​​ണ്ട്.
മു​​ൻ വൈ​​രാ​​ഗ്യ​​ത്തെ​ത്തു​ട​​ർ​​ന്ന് ക​​ഴി​​ഞ്ഞ​ദി​​വ​​സം ഇ​​രു​വി​​ഭാ​​ഗ​​ങ്ങ​​ൾ ത​​മ്മി​​ലു​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഇ​​രു​​വി​​ഭാ​​ഗ​​ത്തു​​ള്ള​​വ​​ർ​​ക്കും പ​​രി​​ക്കേ​​റ്റി​​രു​​ന്നു. ഇ​​രു വി​​ഭാ​​ഗ​​ത്തി​​നു​​മെ​​തി​​രേ പോ​​ലീസ് വ​​ധ​​ശ്ര​​മ​​ത്തി​​നു കേ​​സെ​​ടു​​ത്തു.
വൈ​​ക്കം പോ​​ലി​​സ് ഇ​​ൻ​​സ്പെ​​ക്ട​​ർ എ​​സ്. പ്ര​​ദീ​​പ്, എ​​സ്ഐ കെ.​​നാ​​സ​​ർ, സീ​​നി​​യ​​ർ സി​​വി​​ൽ പോ​​ലീ​സ് ഓ​​ഫീ​സ​​ർ ജോ​​സ് എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.