മണർകാട് പള്ളി കൈയേറ്റശ്രമത്തെ നേരിടുമെന്ന്
Tuesday, September 29, 2020 10:59 PM IST
മ​​ണ​​ർ​​കാ​​ട്: സ​​ബ്കോ​​ട​​തി വി​​ധി​​യു​​ടെ മ​​റ​​വി​​ൽ മ​ണ​ർ​കാ​ടുപ​ള്ളി കൈ​യേ​റാനു​​ള്ള മെ​​ത്രാ​​ൻ ക​​ക്ഷി​​യു​​ടെ ഹീ​​ന​​ശ്ര​​മ​​ങ്ങ​​ളെ എ​​ന്തു​​വി​​ലകൊടു ത്തും നേ​​രി​​ടു​​മെ​​ന്നു പ്രാ​​ർ​​ഥ​​നാ​​യോ​​ഗ​​ങ്ങ​​ളു​​ടെ കേ​​ന്ദ്ര​​ക​​മ്മി​​റ്റി. മ​​ണ​​ർ​​കാ​​ട്, പാ​​ന്പാ​​ടി, അ​​യ​​ർ​​ക്കു​​ന്നം, വി​​ജ​​യ​​പു​​രം, പു​​തു​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലാ​​യി വ്യാ​​പി​​ച്ചു​​കി​​ട​​ക്കു​​ന്ന പ്രാ​​ർ​​ഥ​​നാ​​യോ​​ഗ​​ങ്ങ​​ളി​​ലെ കു​​ടും​​ബ​​ങ്ങ​​ൾ പ​​ള്ളി കൈ​യേ​​റ്റ​​ത്തി​​നെതി​​രേ​​യു​​ള്ള സ​​മ​​ര​​ങ്ങ​​ൾ​​ക്ക് ഒ​​റ്റ​​ക്കെ​​ട്ടാ​​യി മു​​ന്നി​​ട്ടി​​റ​​ങ്ങും. ര​​ണ്ടു മു​​ത​​ൽ ക​​ത്തീ​​ഡ്ര​​ലി​​ൽ ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധ സ​​ഹ​​ന​​സ​​മ​​ര​​ത്തി​​ൽ മു​​ഴു​​വ​​ൻ കു​​ടും​​ബാം​​ഗ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.