പാ​​ലാ​​യി​​ൽ പ്ര​​ത്യേ​​ക ദൗ​​ത്യ​​വു​​മാ​​യി ടോ​​മി ക​​ല്ലാ​​നി​​യും ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​നും
Friday, October 23, 2020 11:42 PM IST
കോ​​ട്ട​​യം: ജോ​​സ് കെ. ​​മാ​​ണി വി​​ഭാ​​ഗം യു​​ഡി​​എ​​ഫ് വി​​ട്ട​​തോ​​ടെ ജി​​ല്ല​​യി​​ലെ യു​​ഡി​​എ​​ഫ് സം​​വി​​ധാ​​നം കൂ​​ടു​​ത​​ൽ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ ജി​​ല്ലാ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ തു​​ട​​ങ്ങി. പ്ര​​മു​​ഖ നേ​​താ​​ക്ക​​ൾ​​ക്ക് മ​​ണ്ഡ​​ല​​ങ്ങ​​ളു​​ടെ​​യും കോ​​ണ്‍​ഗ്ര​​സ് ബ്ലോ​​ക്ക് ക​​മ്മി​​റ്റി​​ക​​ളു​​ടെ​​യും ചു​​മ​​ത​​ല ന​​ൽ​​കി​​ക്ക​​ഴി​​ഞ്ഞു. ജോ​​സ് കെ. ​​മാ​​ണി​​യു​​ടെ ത​​ട്ട​​ക​​മാ​​യ പാ​​ലാ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ ചു​​മ​​ത​​ല കെ​​പി​​സി​​സി വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​നും ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ടോ​​മി ക​​ല്ലാ​​നി​​ക്കു​​മാ​​ണ് ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്.
ഇ​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ൾ ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണ്. ജോ​​സ് വി​​ഭാ​​ഗം എ​​ൽ​​ഡി​​എ​​ഫി​​ൽ പോ​​യ​​തോ​​ടെ അ​​തൃ​​പ്ത​​രാ​​യ പ്ര​​വ​​ർ​​ത്ത​​ക​​രെ കോ​​ണ്‍​ഗ്ര​​സി​​ലെ​​ത്തി​​ക്കാ​​നു​​ള്ള പാ​​ക്കേ​​ജു​​മാ​​യാ​​ണ് ഇ​​രു​​നേ​​താ​​ക്ക​​ളും മ​​ണ്ഡ​​ല​​ത്തി​​ൽ ക്യാ​​ന്പ് ചെ​​യ്യു​​ന്ന​​ത്. ജോ​​സ് വി​​ഭാ​​ഗം മു​​ന്ന​​ണി വി​​ട്ട​​തോ​​ടെ പാ​​ലാ​​യി​​ലെ യു​​ഡി​​എ​​ഫി​​ന്‍റെ നേ​​തൃ​​ത്വം കോ​​ണ്‍​ഗ്ര​​സ് ഏ​​റ്റെ​​ടു​​ത്തി​​രി​​ക്കു​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ​​ദി​​വ​​സം ക​​രൂ​​ർ, മീ​​ന​​ച്ചി​​ൽ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ൾ യോ​​ഗം ചേ​​ർ​​ന്നു. ഇ​​വി​​ടെ കോ​​ണ്‍​ഗ്ര​​സ് നേ​​താ​​ക്ക​​ൾ​​ക്കി​​ട​​യി​​ലു​​ള്ള അ​​ഭി​​പ്രാ​​യ​​വ്യ​​ത്യാ​​സ​​ങ്ങ​​ൾ നേ​​താ​​ക്ക​​ൾ ഇ​​ട​​പെ​​ട്ട് പ​​രി​​ഹ​​രി​​ച്ചു. പാ​​ലാ മു​​നി​​സി​​പ്പാ​​ലി​​റ്റി​​യി​​ൽ ഭ​​ര​​ണം നി​​ല​​നി​​ർ​​ത്തു​​ന്ന​​തി​​നാ​​യി ജോ​​സ് വി​​ഭാ​​ഗ​​വു​​മാ​​യു​​ള്ള ഉ​​ഭ​​യ ക​​ക്ഷി ച​​ർ​​ച്ച​​ക​​ളും ഇ​​രു​​നേ​​താ​​ക്ക​​ളു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണ്. ജോ​​സ് വി​​ഭാ​​ഗം മു​​ന്ന​​ണി വി​​ട്ട​​തോ​​ടെ അ​​വ​​ർ മ​​ത്സ​​രി​​ച്ച സീ​​റ്റ് കോ​​ണ്‍​ഗ്ര​​സ് ഏ​​റ്റെ​​ടു​​ക്ക​​ണ​​മെ​​ന്ന അ​​ഭി​​പ്രാ​​യ​​വും പാ​​ർ​​ട്ടി​​ക്കു​​ള്ളി​​ൽ ശ​​ക്ത​​മാ​​ണ്.
പാ​​ലാ ബ്ലോ​​ക്കി​​ൽ നി​​ന്നു​​ള്ള കെ​​പി​​സി​​സി അം​​ഗ​​മാ​​ണ് ടോ​​മി ക​​ല്ലാ​​നി. ഭ​​ര​​ണ​​ങ്ങാ​​നം ബ്ലോ​​ക്കി​​ൽ നി​​ന്നു​​ള്ള കെ​​പി​​സി​​സി അം​​ഗ​​മാ​​ണ് ജോ​​സ​​ഫ് വാ​​ഴ​​യ്ക്ക​​ൻ. പ​​ഞ്ചാ​​യ​​ത്ത് മു​​നി​​സി​​പ്പ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ സീ​​റ്റു​​വി​​ഭ​​ജ​​ന​​വും കോ​​ണ്‍​ഗ്ര​​സി​​ലെ ത​​ർ​​ക്ക​​വും പ​​രി​​ഹ​​രി​​ക്കേ​​ണ്ട ചു​​മ​​ത​​ല​​യും ഇ​​വ​​ർ​​ക്കാ​​ണ്. ത​​ർ​​ക്ക​​ങ്ങ​​ൾ ഉ​​ള്ള വാ​​ർ​​ഡു​​ക​​ളി​​ൽ വി​​ജ​​യ​​സാ​​ധ്യ​​ത മു​​ൻ​​നി​​ർ​​ത്തി സ്ഥാ​​നാ​​ർ​​ഥി​​ക​​ളെ നി​​ർ​​ണ​​യി​​ക്കു​​മെ​​ന്നാ​​ണ് ഇ​​രു​​നേ​​താ​​ക്ക​​ളും അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.