പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ
Tuesday, October 27, 2020 12:06 AM IST
ചി​​ങ്ങ​വ​​നം: ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി​​യെ അ​​റ​​സ്റ്റ് ചെ​​യ്ത പോ​​ലീ​സ് ന​​ട​​പ​​ടി​​യി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ചും അ​​ദ്ദേ​​ഹ​​ത്തെ മോ​​ചി​​പ്പി​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ടും ക്നാ​​നാ​​യ ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് മ​​ല​​ങ്ക ഫൊ​​റോ​​ന ചി​​ങ്ങ​​വ​​നം യൂ​​ണി​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ക്നാ​​നാ​​യ മ​​ല​​ങ്ക​​ര ക​​ത്തോ​​ലി​​ക്ക പ​​ള്ളി​​യു​​ടെ മു​​ന്പി​​ൽ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തി.
മ​​ല​​ങ്ക​​ര ഫൊ​​റോ​​ന ചാ​​പ്ലി​​ൻ ഫാ. ​​ല​​ല്ലു കൈ​​താ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. പ്ര​​സി​​ഡ​​ന്‍റ് ജി​​മ്മി തോ​​മ​​സ് കൊ​​ച്ചു​​പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തോ​​മ​​സ് തോ​​മ​​സ് അ​​റ​​യ്ക്ക​​ത്ത​​റ, അ​​ന്പി തു​​രു​​ത്തേ​​ൽ പീ​​ടി​​ക, ജോ ​​ഒ​​റ്റ​​ത്തൈ​​ക്ക​​ൽ, ഏ.​​ടി. ജോ​​യി അ​​റ​​യ്ക്ക​​ത്ത​​റ, സ്റ്റാ​​നി തു​​രു​​ത്തേ​​ൽ പീ​​ടി​​ക എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ല്കി.