വാ​ർ​ഡ് -24 കാ​ഞ്ഞി​ര​മ​റ്റം
Wednesday, December 2, 2020 10:29 PM IST
വ​ർ​ഷ​ങ്ങ​ളാ​യി ബി​ജെ​പി​യു​ടെ കു​ത്ത​ക വാ​ർ​ഡാ​യി അ​റി​യ​പ്പെ​ടു​ന്ന കാ​ഞ്ഞി​ര​മ​റ്റ​ത്ത് ഇ​ത്ത​വ​ണ വാ​ശി​യേ​റി​യ ത്രി​കോ​ണ മ​ൽ​സ​ര​മാ​ണ്. ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (ഐ​എ​ൻ​ടി​യു​സി ) തൊ​ടു​പു​ഴ താ​ലൂ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡി. ​രാ​ധാ​കൃ​ഷ്ണ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
ജ​വ​ഹ​ർ ബാ​ല​മ​ഞ്ച് താ​ലൂ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. നാ​ൽ​പ​ത് വ​ർ​ഷ​മാ​യി തൊ​ടു​പു​ഴ ടൗ​ണി​ലെ ഓ​ട്ടോ ഡ്രൈ​വാ​ണ്. ന​ഗ​ര​സ​ഭ പ്ര​ഥ​മ ചെ​യ​ർ​മാ​ൻ എ​ൻ. ച​ന്ദ്ര​ന്‍റെ സ​ഹോ​ദ​ര പു​ത്ര​നും ഡി​വൈ​എ​ഫ്ഐ മേ​ഖ​ല ട്ര​ഷ​റ​റു​മാ​യ ആ​ർ.​ അ​ജേ​ഷാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി.
ഡ്രൈ​വ​റാ​യ അ​ജേ​ഷി​ന്‍റെ ക​ന്നി മത്സര​മാ​ണ്. വാ​ർ​ഡ് നി​ല​നി​ർ​ത്താ​ൻ ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​എ​സ്.​രാ​ജ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സരിക്കു​ന്ന​ത്. 2010-ൽ ​ഈ വാ​ർ​ഡി​ൽ നി​ന്നു​ള്ള കൗ​ണ്‍​സി​ല​റാ​യി​രു​ന്നു. നാ​ലാം ത​വ​ണ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.