തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ർ​മ​ക​ൾ അ​യ​വി​റ​ക്കി പ​രീ​ത് വൈ​ദ്യ​ർ
Wednesday, December 2, 2020 10:29 PM IST
മൂ​ന്നാ​ർ: 1985​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച​തി​ന്‍റെ ഓ​ർ​മ അ​യ​വി​റ​ക്കു​ക​യാ​ണ് പ​ത്ര ഏ​ജ​ന്‍റാ​യ ദേ​വി​കു​ളം എ​സ്റ്റേ​റ്റി​ലെ വൈ​ദ്യ​ർ എ​ന്നു വി​ളി​ക്കു​ന്ന 76 പി​ന്നി​ട്ട വി.​എ.​ പ​രീ​ത്. 42 വ​ർ​ഷ​മാ​യി വി​വി​ധ പ​ത്ര​ങ്ങ​ളു​ടെ ഏ​ജ​ന്‍റാ​യ ആ​ലു​വ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം 60 വ​ർ​ഷ​മാ​യി ദേ​വി​കു​ള​ത്ത് ഹോ​ട്ട​ലും അ​യുർ​വേ​ദ മ​രു​ന്നു വി​ല്പ​ന​ശാ​ല​യും ന​ട​ത്തുന്നു. 1985-​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡാ​യി​രു​ന്ന ദേ​വി​കു​ള​ത്ത് സൈ​ക്കി​ൾ ചി​ഹ്ന​ത്തി​ലാ​ണ് സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച​ത്.​

സി​പി​എ​മ്മി​ലെ പാ​ൽ രാ​ജും, കോ​ണ്‍​ഗ്ര​സി​ലെ ദേ​വി​യ​പ്പ​നു​മാ​യി​രു​ന്നു മ​റ്റു സ്ഥാ​നാ​ർ​ഥി​ക​ൾ. സി​പി​ഐ, സി​പി​എം ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് അ​ന്ന​ത്തെ സി​പി​ഐ നേ​താ​വാ​യി​രു​ന്ന കെ.​എം.​തോ​മ​സി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​യി​രു​ന്നു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​തി​ക സ​മ​ർ​പ്പി​ച്ച​ത്.​ എ​ന്നാ​ൽ വോ​ട്ടെ​ടു​പ്പി​നു ഏ​താ​നും ദി​വ​സം മു​ൻ​പ് ത​ർ​ക്കം തീ​രു​ക​യും സി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ സി​പി​എ​മ്മി​നാ​യി പ്ര​വ​ർ​ത്തി​ക്കാ​നി​റ​ങ്ങു​ക​യും ചെ​യ്തു.​ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ ത​നി​ച്ച് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി. പ​ത്ര​വി​ത​ര​ണം ക​ഴി​ഞ്ഞ് ഉ​ച്ച​വ​രെ മ​രു​ന്നു​ക​ട തു​റ​ന്ന് ക​ച്ച​വ​ടം ന​ട​ത്തും. ക​ട അ​ട​ച്ച ശേ​ഷം കാ​ൽ​ന​ട​യാ​യാ​ണ് വി​വി​ധ എ​സ്റ്റേ​റ്റു​ക​ളി​ലെ ല​യ​ങ്ങ​ളി​ലെ​ത്തി വോ​ട്ട് തേ​ടി​യി​രു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ളെ​ല്ലാം പ​രി​ച​യ​ക്കാ​രാ​യി​രു​ന്നു. അ​തി​നാ​ൽ പ്ര​ചാ​ര​ണം എ​ളു​പ്പ​മാ​യി​രു​ന്നു.​ മ​റ്റു പ്ര​ചാ​ര​ണ ഉ​പാ​ധി​ക​ളി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നേ​രി​ട്ടു ക​ണ്ടും നോ​ട്ടീ​സു​ക​ൾ അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്തു​മാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം.​ തൊ​ഴി​ലാ​ളി​ക​ളെല്ലാം ത​മി​ഴ് വം​ശ​ജ​രാ​യി​രു​ന്ന​തി​നാ​ൽ ത​മി​ഴി​ൽ അ​ച്ച​ടി​ച്ച നോ​ട്ടീ​സു​ക​ൾ മാ​ത്ര​മാ​യി​രു​ന്നു അ​ന്ന് വി​ത​ര​ണം ചെ​യ്തി​രു​ന്ന​ത്.​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചി​ല്ലെ​ങ്കി​ലും ഒ​റ്റ​യ്ക്കു ന​ട​ത്തി​യ പോ​രാ​ട്ടം വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ഇ​ദ്ദേ​ഹം പ​റ​യു​ന്നു.