തെ​ര​ഞ്ഞെ​ടു​പ്പി​ന് ദിവസങ്ങൾ: പ്ര​ചാ​ര​ണം സ​ജീ​വ​മാ​ക്കി സ്ഥാ​നാ​ർ​ഥി​ക​ൾ
Wednesday, December 2, 2020 10:31 PM IST
തൊ​ടു​പു​ഴ: ത​ദ്ദേ​ശ തെ​ര​ഞ്ഞ​ടു​പ്പി​ന് ദിവസങ്ങൾമാ​ത്രം ബാ​ക്കി നി​ൽ​ക്കെ സ്ഥാ​നാ​ർ​ഥി​ക​ൾ കൊ​ണ്ടുപി​ടി​ച്ച പ്ര​ചാ​ര​ണ​ത്തി​ൽ. ഓ​രോ വോ​ട്ടും ത​ങ്ങ​ളു​ടെ പേ​രി​ലാ​ക്കാ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളും അ​ണി​ക​ളും.

കോ​വി​ഡി​നെത്തുട​ർ​ന്ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നു​ള്ളി​ൽ നി​ന്നു ത​ന്നെ പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നേ​രി​ട്ടു കാ​ണാ​നും പ്ര​ചാ​ര​ണ രം​ഗം കൊ​ഴു​പ്പി​ക്കാ​നു​മാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ ശ്ര​മി​ക്കു​ന്ന​ത്. ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ ഉ​റ​പ്പി​ക്കാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മം.

ശ​ബ്ദാ​യ​മാ​ന​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ൾ കോ​വി​ഡ് മൂ​ലം ഇ​തു വ​രെ​യും സ​ജീ​വ​മാ​യി​ട്ടി​ല്ല. എ​ങ്കി​ലും ഇ​ത്ത​വ​ണ കൊ​ട്ടി​ക്ക​ലാ​ശം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റും മ​റ്റുംസ​ജീ​വ​മാ​കു​മെ​ന്നാ​ണ് സൂ​ച​ന. ചി​ഹ്ന​വും സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​വും പ​തി​പ്പി​ച്ച പോ​സ്റ്റ​റു​ക​ൾ, ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ, നോ​ട്ടീ​സ്, ചു​വ​രെ​ഴു​ത്ത് എ​ന്നി​വ​യെ​ല്ലാം ഇ​തി​നോ​ട​കം നി​ര​ന്നു ക​ഴി​ഞ്ഞു. ഇ​തി​നു പു​റ​മെ കു​ടും​ബ​യോ​ഗ​ങ്ങ​ൾ, സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം എ​ന്നി​വ​യെ​ല്ലാം ത​കൃ​തി​യാ​യി ന​ട​ന്നു വ​രു​ന്നു​ണ്ട്. പ​ല സ്ഥാ​നാ​ർ​ഥി​ക​ളും കോ​വി​ഡ് സു​ര​ക്ഷ​യെ ക​രു​തി ത​നി​ച്ചാ​ണ് ഭ​വ​ന സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്. പ്ര​വ​ർ​ത്ത​ക​രാ​ക​ട്ടെ ര​ണ്ടും മൂ​ന്നും പേ​ര​ടു​ങ്ങു​ന്ന ചെ​റു സം​ഘ​മാ​യാ​ണ് പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​റിക​ട​ക്കാ​തി​രി​ക്കാ​ൻ വ​ള​രെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് കു​ടും​ബ​യോ​ഗ​ങ്ങ​ളും ഭ​വ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന​ത്.

ഇ​തി​നി​ടെ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശം മ​റിക​ട​ന്ന് സ്ഥാ​പി​ക്കു​ന്ന​തും പ​തി​ക്കു​ന്ന​തും പി​ടികൂ​ടാ​ൻ സ്ക്വാ​ഡു​ക​ൾ രം​ഗ​ത്തു​ണ്ട്. സ്ഥാ​നാ​ർ​ഥി​ക​ൾ സ്ഥാ​പി​ക്കു​ന്ന ബോ​ർ​ഡു​ക​ളും പോ​സ്റ്റ​റു​ക​ളും ഉ​ൾ​പ്പെ​ടെ നി​രീ​ക്ഷ​ക​ർ എ​ണ്ണി തി​ട്ട​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്. അ​തി​നാ​ൽ ചെ​ല​വു​ക​ൾ അ​മി​ത​മാ​കാ​തി​രി​ക്കാ​ൻ അ​തീ​വ ശ്ര​ദ്ധ​യോ​ടെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ൾ പ​ര​സ്യ​പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.