വി​ക​സ​ന മു​ന്നേ​റ്റ​വും കാ​ർ​ഷി​ക പു​രോ​ഗ​തി​യും എ​ൽ​ഡി​എ​ഫ് പ്ര​ക​ട​നപ​ത്രി​ക​യി​ൽ
Wednesday, December 2, 2020 10:31 PM IST
ചെ​റു​തോ​ണി: നൂ​ത​ന വി​ക​സ​ന മു​ന്നേ​റ്റ​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക പു​രോ​ഗ​തി​ക്കും ഉൗ​ന്ന​ൽ​ന​ൽ​കി ഇ​ട​തു​മു​ന്ന​ണി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ക​ട​ന പ​ത്രി​ക പു​റ​ത്തി​റ​ക്കി. വി​ക​സ​ന​ത്തി​ന് ഒ​രു​വോ​ട്ട്, സാ​മൂ​ഹ്യ മൈ​ത്രി​ക്ക് ഒ​രു വോ​ട്ട് എ​ന്ന എ​ൽ​ഡി​എ​ഫ് സം​സ്ഥാ​ന പ്ര​ക​ട​ന പ​ത്രി​ക​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​ക​ട​ന പ​ത്രി​ക ത​യാ​റാ​ക്കി​യ​ത്. ജി​ല്ല​യി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന പ​ദ്ധ​തി​ക​ൾ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് രൂ​പം​ന​ൽ​കും.

പൊ​തു​ജ​നാ​രോ​ഗ്യം, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ, തോ​ട്ടം മേ​ഖ​ല​യു​ടെ സ​മു​ദ്ധാ​ര​ണം എ​ന്നി​വ​യ്ക്കെ​ല്ലാം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണ് പ്ര​ക​ട​ന പ​ത്രി​ക. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ ജി​ല്ലാ ആ​സ്ഥാ​ന​ത്തു​ള​ള 600 ഏ​ക്ക​റോ​ളം സ്ഥ​ല​ത്ത് പു​തി​യ സ്ഥാ​പ​ന​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും ആ​രം​ഭി​ക്കു​ന്ന​തി​ന് പ്ര​ക​ട​ന പ​ത്രി​ക​യി​ൽ നി​ർ​ദേ​ശ​ങ്ങ​ളു​ണ്ട്.

ചെ​റു​തോ​ണി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ​ക്ക് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ കോ​പ്പി ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.