തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണം
Wednesday, December 2, 2020 10:31 PM IST
വ​ണ്ടി​പ്പെ​രി​യാ​ർ: തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഉ​ദ്യേ​ാഗ​സ്ഥ​ർ സ​ജീ​വ​മാ​യ​തോ​ടെ വ​ണ്ടി​പ്പെ​രി​യാ​റി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ത​കൃ​തി​യാ​യി. പ​ഞ്ചാ​യ​ത്തു നി​ർ​മാ​ണം ത​ട​ഞ്ഞ കെ​ട്ടി​ട​ങ്ങ​ൾ​പോ​ലും ത​കൃ​തി​യാ​യി നി​ർ​മി​ക്കു​ക​യാ​ണ്.

വ​ണ്ടി​പ്പെ​രി​യാ​ർ ടൗ​ണ്‍ മു​ത​ൽ നെ​ല്ലി​മ​ല വ​രെ​യു​ള്ള ഭാ​ഗ​ത്ത് നി​ർ​മാ​ണം നി​രോ​ധി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലും നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ക​യാ​ണ്. സം​സ്ഥാ​ന പാ​ത​യി​ൽ വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യാ​ൻ റോ​ഡ് ഉ​യ​ർ​ത്തി​യ​തി​നു​പു​റ​മെ തോ​ടി​നു വീ​തി കൂ​ട്ടു​ന്ന​തി​നാ​യി ഒ​ഴി​പ്പി​ച്ചെ​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​ണ് അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. രാ​ത്രി​യി​ലാ​ണ് പ്ര​ധാ​ന​മാ​യും നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. മ​ണ്ണി​ട്ട് ത​റ ഉ​യ​ർ​ത്തു​ക​യും മേ​ൽ​ക്കൂ​ര പൊ​ളി​ച്ചു​മാ​റ്റി ഷീ​റ്റ് ഇ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്.