സ്വ​ത​ന്ത്ര​ൻ​മാ​ർ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ന്നു: യു​ഡി​എ​ഫ്
Wednesday, December 2, 2020 10:33 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭ​യി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ​ന്ന പേ​രി​ൽ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ ആ​രോ​പി​ച്ചു.

ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ അ​ഞ്ചാം വാ​ർ​ഡാ​യ വെ​ള്ള​യാം​കു​ടി​യി​ൽ ടോ​ണി ജെ. ​പൂ​മ​റ്റ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​ന്ന ബീ​ന സി​ബി യു​ഡി​എ​ഫ് എ​ന്ന​നി​ല​യി​ൽ പ്ര​ചാ​ര​ണം ന​ട​ത്തി വോ​ട്ട​ർ​മാ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​ണ്. ഒ​ൻ​പ​താം വാ​ർ​ഡാ​യ പേ​ഴും​ക​വ​ല​യി​ൽ ലി​സി ജയിം​സാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബി​ജു ഐ​ക്ക​ര യു​ഡി​എ​ഫ് സ്ഥാനാർഥിയാ​ണെ​ന്നു പ​റ​ഞ്ഞാ​ണ് വോ​ട്ട് ചോ​ദി​ക്കു​ന്ന​ത്. ഇ​ത് തെ​റ്റാ​ണെ​ന്നും സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​ക​ൾ ന​ട​ത്തു​ന്ന ക​ള്ള​പ്ര​ചാ​ര​ണം വോ​ട്ട​ർ​മാ​ർ ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും യു​ഡി​എ​ഫ് ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​യി പെ​രു​ന്നോ​ലി, ക​ണ്‍​വീ​ന​ർ ജോ​യി കു​ട​ക്ക​ച്ചി​റ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.