പെ​ട്ടി​മു​ടി ദു​ര​ന്തം: 36 വോ​ട്ട​ർ​മാ​ർ ഇ​ക്കു​റി​യി​ല്ല
Thursday, December 3, 2020 10:01 PM IST
മൂ​ന്നാ​ർ:​ പെ​ട്ടി​മു​ടി ഉ​രു​ൾ​പ്പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യി നാ​ലു​മാ​സം പൂ​ർ​ത്തി​യാ​കു​ന്പോ​ൾ ഉ​റ്റ​വ​രു​ടെ വി​ങ്ങു​ന്ന ഓ​ർ​മ​ക​ളു​മാ​യി ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഇ​വി​ട​ത്തു​കാ​ർ.​ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നു ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന 36 വോ​ട്ട​ർ​മാ​രെ​യാ​ണ് ദു​ര​ന്തം അ​പ​ഹ​രി​ച്ച​ത്.​ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ദേ​ശ​മാ​ണ് പെ​ട്ടി​മു​ടി.​
ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ആ​റി​നു രാ​ത്രി​യാ​ണ് ഇ​വി​ടെ ഉ​രു​ൾ​പ്പൊ​ട്ട​ലു​ണ്ടാ​യ​ത്.​മൂ​ന്നാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡാ​യ രാ​ജ​മ​ല​യി​ൽ അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ 70 പേ​രി​ൽ 36 പേ​രു​ക​ളാ​ണ് പ​ട്ടി​ക​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.​ ഇ​ര​വി​കു​ളം ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ രാ​ജ​മ​ല​യി​ൽ ര​ണ്ടി​ട​ങ്ങ​ളി​ലാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.​
രാ​ജ​മ​ല എ​എ​ൽ​പി സ്കൂ​ൾ, ന​യ​മ​ക്കാ​ട് വെ​സ്റ്റ് ഡി​വി​ഷ​നി​ലെ ക്ര​ച്ച് എ​ന്നീ കേ​ന്ദ്ര​ങ്ങ​ളാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 36 പേ​രു​ക​ൾ ഒ​ഴി​വാ​ക്കി​യ​പ്പോ​ൾ 51 പു​തി​യ വോ​ട്ട​ർ​മാ​രാ​ണ് ഒ​ന്നാം വാ​ർ​ഡി​ലെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി​യി​ട്ടു​ള്ള​ത്.​
വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ 953 വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട്ചെ​യ്യാ​ൻ പോ​യ​പ്പോ​ൾ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​ല്ലാ​ത്ത​തി​ന്‍റെ വേ​ദ​ന​യും പേ​റി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ത​വ​ണ വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​നെ​ത്തു​ന്ന​ത്. ദു​ര​ന്ത​ത്തി​ന്‍റെ ന​ടു​ക്ക​ത്തി​ൽ ഇ​നി​യും പൂ​ർ​ണ​മാ​യി മു​ക്ത​മാ​കാ​ത്ത രാ​ജ​മ​ല​യി​ലെ പോ​രാ​ട്ട​ത്തി​ൽ വി​ട്ടു​കൊ​ടു​ക്കാ​ൻ മ​ന​സി​ല്ലാ​തെ പ്ര​മു​ഖ മു​ന്ന​ണി​ക​ളും സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.​
രാ​ജ​മ​ല സ്വ​ദേ​ശി​യാ​യ എ. ദിനകരനാണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി, എ​തി​രാ​ളി എൽ ഡിഎഫിലെ മൂ​ന്നാ​ർ സ്വ​ദേ​ശി​യാ​യ റ്റി.​ ഗാ​ന്ധി​യുമാണ്.​ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി മ​നോ​ഹ​ര​നും ഇ​വി​ടെ മത്സ​രി​ക്കു​ന്നു​ണ്ട്.