മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ചു
Thursday, December 3, 2020 10:01 PM IST
ഇ​ടു​ക്കി : ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ കോ​വി​ഡ് സ്ക്രീ​നിം​ഗ് ന​ട​ത്തു​ന്ന​തി​നും രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​രെ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​തി​നും ആ​രോ​ഗ്യ വ​കു​പ്പ് മെ​ഡി​ക്ക​ൽ സം​ഘ​ത്തെ നി​യോ​ഗി​ച്ചു.
പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ ഏ​ഴി​ന് മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ സേ​വ​നം ല​ഭി​ക്കും.
സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച്എ​സ് തൊ​ടു​പു​ഴ (ന​ഗ​ര​സ​ഭ) , ഓ​സാ​നം ഇ​എം​എ​ച്ച്എ​സ്എ​സ് ക​ട്ട​പ്പ​ന(​ന​ഗ​ര​സ​ഭ), സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ യു​പി​എ​സ്, തൊ​ടു​പു​ഴ (തൊ​ടു​പു​ഴ ബ്ലോ​ക്ക്), സെ​ന്‍റ് ജോ​സ​ഫ്സ് എ​ച്ച്എ​സ്എ​സ്, ക​രി​മ​ണ്ണൂ​ർ (ഇ​ളം​ദേ​ശം ബ്ലോ​ക്ക്), എംആ​ർഎ​സ്, പൈ​നാ​വ് (ഇ​ടു​ക്കി ബ്ലോ​ക്ക്), ഗ​വ. എ​ച്ച് എ​സ്, അ​ടി​മാ​ലി (അ​ടി​മാ​ലി ബ്ലോ​ക്ക്), ഗ​വ. വി ​എ​ച്ച് എ​സ് എ​സ്, മൂ​ന്നാ​ർ (ദേ​വി​കു​ളം ബ്ലോ​ക്ക്), സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ച്ച് എ​സ് എ​സ്, നെ​ടു​ങ്ക​ണ്ടം, (നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക്), മേ​രി​ഗി​രി ഇ​എം​എ​ച്ച്എ​സ്എ​സ്, കു​ട്ടി​ക്കാ​നം (അ​ഴു​ത ബ്ലോ​ക്ക്), സെ​ന്‍റ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ൾ, ക​ട്ട​പ്പ​ന (ക​ട്ട​പ്പ​ന ബ്ലോ​ക്ക്) എ​ന്നീ വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​നാ സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

നി​രാ​ഹാ​ര സ​മ​ര​ത്തി​ന്
ഐ​ക്യ​ദാ​ർ​ഢ്യം

തൊ​ടു​പു​ഴ:​ ലാ​സ്റ്റ് ഗ്രേ​ഡ് സെ​ർ​വ​ന്‍റ്സ് റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ​യി​ൽ ന​ട​ത്തി​വ​രു​ന്ന റി​ലേ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് കെഎസ്‌യു ബ്ലോ​ക്ക് ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ചു.​
ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ജി​ൻ സ​ന്തോ​ഷ്, ജി​ഷ്ണു, അ​സ്‌ലം ഓ​ലി​ക്ക​ൽ, അ​ജ​യ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.