ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണംത​ട്ടി​യ പ്ര​തി പി​ടി​യി​ൽ
Thursday, December 3, 2020 10:05 PM IST
മു​ട്ടം: മാ​ൾ​ട്ട​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ര​ണ്ടു പേ​രി​ൽ നി​ന്ന് 9.35 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.
എ​റ​ണാ​കു​ളം മു​ണ്ട​ൻ​വേ​ലി സ്വ​ദേ​ശി കു​ട​ത്ത​നാ​ശേ​രി​ൽ റി​തി​ൻ ഫ്രാ​ൻ​സീ​സ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ത​മി​ഴ്നാ​ട് തി​രു​പ്പൂ​രി​ൽ നി​ന്നാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ട്ടം സ്വ​ദേ​ശി​ക​ളാ​യ പൂ​തം​കു​ള​ങ്ങ​ര ജി​ഷ്ണു, മു​നീ​ർ എ​ന്നി​വ​രി​ൽ നി​ന്ന് ര​ണ്ട് വ​ർ​ഷം മു​ൻ​പാ​ണ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടു​ത്ത​ത്.
തു​ട​ർ​ന്ന് തി​രു​പ്പൂ​രി​ൽ ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന പ്ര​തി​യെ അ​വി​ടെ നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
മു​ട്ടം എ​സ്ഐ എ​സ്.​റോ​യി, എ​എ​സ്ഐ പി.​എ​സ്.​ ജ​യ​ച​ന്ദ്ര​ൻ, സി​പി​ഒമാ​രാ​യ കെ.​ജി.​ അ​നൂ​പ്, എ​സ്.​ആ​ർ.​ ശ്യം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.