ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി. ചെറുതോണി പഞ്ചായത്ത് ടൗണ്‍ ഹാളിൽ സൂക്ഷിച്ചിരുന്ന വോട്ടിംഗ് യന്ത്രങ്ങൾ ബ്ലോക്ക് തലത്തിൽ ബിഡിഒമാരും നഗരസഭകളിൽ സെക്രട്ടറിമാരും കൈപ്പറ്റി. എട്ടു ബ്ലോക്കുകളിലായി 1384 ബൂത്തുകളും രണ്ട് മുനിസിപ്പാലിറ്റികളിലായി 69 ബൂത്തുകളുമാണുള്ളത്.
കണ്ട്രോൾ യൂണിറ്റ്,
ബാലറ്റ് യൂണിറ്റ് ക്രമത്തിൽ
അടിമാലി ബ്ലോക്ക് - 190, 570, തൊടുപുഴ - 130, 390, ഇളംദേശം - 189, 567, ദേവികുളം - 267, 801, അഴുത - 248, 744,. നെടുങ്കണ്ടം - 240, 720, കട്ടപ്പന - 220, 660, ഇടുക്കി - 207, 621, തൊടുപുഴ മുനിസിപ്പാലിറ്റി- 46, 46, കട്ടപ്പന മുനിസിപ്പാലിറ്റി - 45, 45. എന്നിങ്ങനെയാണ് വിതരണം ചെയ്ത യന്ത്രങ്ങളുടെ എണ്ണം. ആകെ 1782 കണ്ട്രോൾ യൂണിറ്റുകളും 5164 ബാലറ്റ് യൂണിറ്റുകളുമാണ് വിതരണം ചെയ്തത്.
കവചിത വാഹനത്തിൽ കൊണ്ടുപോയ വോട്ടിംഗ് യന്ത്രങ്ങൾ എണ്ണൽ കേന്ദ്രങ്ങളിൽ സൂക്ഷിക്കും.