മു​ല്ല​ക്ക​ൽ​ത​ണ്ടു​കാ​രു​ടെ കു​ടി​വെ​ള്ളം സാ​മൂ​ഹ്യവി​രു​ദ്ധ​ർ മു​ട്ടി​ച്ചു
Friday, December 4, 2020 10:28 PM IST
ക​ട്ട​പ്പ​ന: കാ​ഞ്ചി​യാ​ർ മു​ല്ല​ക്ക​ൽ​ത​ണ്ട് നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ളം മു​ട്ടി​ച്ച് സാ​മൂ​ഹി​ക​വി​രു​ദ്ധ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി സ്ഥാ​പി​ച്ച 5000 ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള സി​ന്ത​റ്റി​ക് ടാ​ങ്ക് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ചു.
കാ​ഞ്ചി​യാ​ർ പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ലെ മു​ല്ല​ക്ക​ൽ​ത​ണ്ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ടാ​ങ്കാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ഒ​രു വി​ധ​ത്തി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം വി​സ്താ​ര​മു​ള്ള ഇ​രു​ന്പു​ദ​ണ്ഡ് ചു​ടാ​ക്കി ടാ​ങ്ക് തു​ള​ച്ചു ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ​വ​ർ​ഷം ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യി​ൽ​നി​ന്നും ഇ​രു​പ​തോ​ളം കു​ടും​ബ​ങ്ങ​ൾ​ക്കു കു​ടി​വെ​ള്ളം ന​ൽ​കു​ന്ന​തി​ന് 50000 രൂ​പ മു​ട​ക്കി സ്ഥാ​പി​ച്ച ടാ​ങ്കാ​ണ് ന​ശി​പ്പി​ച്ച​ത്.
വ്യാ​ഴാ​ഴ്ച ഉ​റ​പ്പി​ച്ച ടാ​ങ്കി​ൽ വാ​ൽ​വും പൈ​പ്പും ഘ​ടി​പ്പി​ക്കാ​ൻ ഇ​ന്ന​ലെ രാ​വി​ലെ ക​രാ​റു​കാ​ര​നും ജോ​ലി​ക്കാ​രും എ​ത്തി​യ​പ്പോ​ഴാ​ണ് ടാ​ങ്ക് ന​ശി​പ്പി​ച്ച വി​വ​രം അ​റി​യു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ പ്ര​ദേ​ശം മ​ദ്യ​പ​സം​ഘ​ത്തി​ന്‍റെ താ​വ​ള​മാ​ണെ​ന്നു പ്ര​ദേ​ശ വാ​സി​ക​ൾ പ​റ​യു​ന്നു.
ഇ​തി​നു​മു​ൻ​പ് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പു​ക​ൾ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​ടി​ച്ചു​ത​ക​ർ​ത്ത സം​ഭ​വം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​രാ​റു​കാ​ര​ന്‍റെ പ​രാ​തി​യി​ൽ ക​ട്ട​പ്പ​ന പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.