സി​പി​എ​മ്മി​ന്‍റെ മു​ഖം ന​ഷ്ട​പ്പെ​ട്ടു: ഇ​ബ്രാ​ഹിം​കു​ട്ടി
Friday, December 4, 2020 10:35 PM IST
നെ​ടു​ങ്ക​ണ്ടം: സി​പി​എ​മ്മി​ന്‍റെ മു​ഖം ന​ഷ്ട​പ്പെ​ട്ട​തി​നാ​ലാ​ണ് സി​പി​എം സ്ഥാ​നാ​ർ​ഥി​ക​ളെ സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​പ്പി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ആ​രോ​പി​ച്ചു.
ജി​ല്ല​യി​ലെ ര​ണ്ടു ന​ഗ​ര​സ​ഭ​ക​ൾ ഉ​ൾ​പ്പ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ൾ സ്വ​ന്തം ചി​ഹ്നം ഉ​പേ​ക്ഷി​ച്ച് സ്വ​ത​ന്ത്ര ചി​ഹ്ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

പാ​ർ​ട്ടി ചി​ഹ്നം മൂ​ടി​വ​ച്ച് വോ​ട്ട​ർ​മാ​രെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫി​ന്‍റെ ത​ന്ത്രം ജ​ന​ങ്ങ​ൾ മ​ന​സി​ലാ​ക്കു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം യു​ഡി​എ​ഫ് നേ​ടും. കോ​വി​ഡ് കാ​ല​ത്തു​പോ​ലും കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ത്തി​യ ഇ​ട​തു സ​ർ​ക്കാ​ർ ജി​ല്ല​യു​ടെ ഓ​രോ പ്ര​ശ്ന​ങ്ങ​ളി​ലും ഇ​ര​ട്ട​ത്താ​പ്പ് നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. പെ​ട്ടി​മു​ടി ദു​രി​ത​ത്തി​ലും ക​രി​പ്പൂ​ർ അ​പ​ക​ട​ത്തി​ലും ര​ണ്ടു ന​യ​മാ​ണ് ന​ട​പ്പി​ലാ​ക്കി​യ​ത്. 6000 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പ​ന​ത്തി​ൽ​ മാ​ത്രം നി​ർ​ത്തി ഇ​ടു​ക്കി​യെ അ​വ​ഹേ​ളി​ച്ചു. പ്ര​ള​യ​ത്തി​ൽ എ​ല്ലാം ത​ക​ർ​ന്ന​വ​ർ​ക്കു​മു​ന്പി​ൽ ജ​പ്തി​യു​മാ​യി ഇ​റ​ങ്ങി​യ​തി​നാ​ലാ​ണ് 15-ഓ​ളം ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ ഉ​ണ്ടാ​യ​തെ​ന്നും ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ പ​റ​ഞ്ഞു.

ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഭൂ​വി​ഷ​യ​ങ്ങ​ളി​ൽ അ​ട​ക്കം ഇ​ടു​ക്കി​യോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.